HOME
DETAILS
MAL
പുതിയ മദ്യനയം മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിനുശേഷം
backup
March 15 2017 | 15:03 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിനു ശേഷം. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഇതുപ്രകാരം ഏപ്രില്‍ 12നു ശേഷമായിരിക്കും സര്‍ക്കാരിന്റെ പുതിയ മദ്യനയ പ്രഖ്യാപനം.
അതേസമയം, സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടതില്ലെന്നും ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഹോട്ടലുകളിലെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ സുപ്രിംകോടതി ഉത്തരവിന്റെ പരിധിയിലില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശ പ്രകാരമാണ് മന്ത്രിസഭാ തീരുമാനം.
എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ബീവ്‌റേജസ് ചില്ലറവില്‍പ്പനശാലകള്‍ പാതയോരത്തുനിന്ന് 500 മീറ്റര്‍ ദൂരത്തേക്ക് മാറ്റും. മാറ്റുന്നതിന് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."