HOME
DETAILS
MAL
'നവമാധ്യമങ്ങളിലെ വര്‍ധിച്ച ഇടപെടലില്‍ ഗുണമില്ല'
backup
May 10 2018 | 06:05 AM
കണ്ണൂര്‍: നവമാധ്യമങ്ങളില്‍ കൂടുതല്‍ ഇടപെടുന്നതിലൂടെ വലിയ ഗുണമൊന്നും ഓരോ പഠിതാവിനും ഉന്നതപഠന സമയത്ത് ലഭിക്കുന്നില്ലെന്നു കലക്ടര്‍ മീര്‍ മുഹമ്മദലി.
സുപ്രഭാതം കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഏതു മേഖലയോടാണോ താല്‍പര്യം ആ വിഷയത്തില്‍ ആഴത്തിലുള്ള പഠനമാവണം നടത്തേണ്ടത്.
മെഡിക്കല്‍ എന്‍ട്രന്‍സും സിവില്‍ സര്‍വിസുമൊക്കെ ഒരു മാരത്തണ്‍ ഓട്ട മത്സരമാണ്. ദിവസേനയുള്ള കൃത്യമായ പഠനം, വ്യക്തിപരമായതും സമൂഹത്തില്‍ നിന്നുമുള്ള സമ്മര്‍ദം എന്നിവ അതിജീവിക്കുന്നവനു മാത്രമേ സിവില്‍ സര്‍വിസ് അടക്കമുള്ള മേഖലകളില്‍ വിജയം എത്തിപ്പിടിക്കാനാവൂ. അച്ചടക്കം ഏതു മേഖലയിലെ പഠനത്തിനും അനിവാര്യമാണെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."