ഓവുചാല്‍ നിര്‍മാണത്തിലെ അപാകത പരിഹരിക്കും
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കുളങ്ങരത്ത് നടുവിലക്കണ്ടി റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓവുചാലിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ മാറ്റാന്‍ തയാറാവാത്തതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ നിന്ന് തുടങ്ങുന്ന രീതിയില്‍ ഓവുചാല്‍ നിര്‍മിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് വാര്‍ഡ് അംഗം സി.വി അഷ്റഫ് അറിയിച്ചു.
എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ച റോഡിന്റെ സംസ്ഥാന പാതയോട് ചേര്‍ന്ന ഓവുപാലത്തില്‍ നിന്ന് വെള്ളം റോഡിലൂടെ ഒഴുകുമെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വരെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളില്ലാത്തതിനെതിരേയാണ് പരിസരവാസികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഈ കാര്യം ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് എ.ഇ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും ആരും വന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അശാസ്ത്രീയമായി പണി പൂര്‍ത്തിയാക്കുന്നതിന് പകരം മഴവെള്ളം പൂര്‍ണമായും ഓവുചാലിലൂടെ ഒഴുക്കി റോഡ് നിര്‍മാണം കാര്യക്ഷമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."