HOME
DETAILS

മാലിന്യ നിര്‍മാര്‍ജ്ജനം സര്‍ക്കാര്‍ ഓഫിസുകളിലേക്കും

  
backup
March 15 2017 | 17:03 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%a8%e0%b4%82


തൊടുപുഴ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസിലേക്കും വ്യാപിപ്പിക്കുന്നു.
 ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ മിഷനോടൊപ്പം ജില്ലാ ഭരണകൂടവും കട്ടപ്പന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ് സര്‍വിസ്‌മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൈകോര്‍ക്കും. പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരം ഗ്രീന്‍ സോണായി പ്രഖ്യാപിക്കുകയും ഗ്രീന്‍സോണില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലും ഓഫിസുകളിലും പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കലക്ടറേറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിള്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അജൈവമാലിന്യങ്ങളായ പേപ്പര്‍, ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ മുതലായവ എക്‌സ് സര്‍വിസ്‌മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഭരിക്കുകയും റീസൈക്ലിങിനായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും.
പദ്ധതികളുടെ വിജയത്തിനായി എല്ലാ വകുപ്പുകളിലെയും ജീവനക്കാരെ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, എക്‌സ് സര്‍വിസ് മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ വര്‍ഗ്ഗീസ്, സെക്രട്ടി ടോമി ക്ലാസുകള്‍ നയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  8 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  8 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  8 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  8 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  8 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  8 days ago