പാറ വീഴ്ചയുണ്ടായ സ്ഥലത്തെ റിസോര്‍ട്ടുകള്‍ പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
മൂന്നാര്‍: ജനങ്ങളെ ഭീതിയിലാഴ്ത്തി മലമുകളില്‍നിന്ന് പാറ അടര്‍ന്നുവീണ പള്ളിവാസല്‍ വൈദ്യുതി നിലയത്തിന് സമീപത്തെ റിസോര്‍ട്ടുകളില്‍ സഞ്ചാരികളെ താമസിപ്പിക്കുന്നതിന് ജില്ലാ കലക്ടറുടെ വിലക്ക്. പള്ളിവാസലിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും നിര്‍മാണം നിര്‍ത്തിവെക്കാനും കലക്ടര്‍ ഉത്തരവിട്ടു. കെട്ടിട നിര്‍മാണത്തിന് വന്മലകള് ഇടിച്ചുനിരത്തിയതാണ് ഇളക്കംതട്ടി പാറകള്‍ അടര്‍ന്നുവീഴാന്‍ കാരണമെന്നാണ് നിഗമനം.
തിങ്കളാഴ്ച രാത്രി 11.30ന് പള്ളിവാസല്‍ വൈദ്യുതി നിലയത്തിന് സമീപം പ്ലം ജൂഡി റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇന്നോവ കാറുകള്‍ പാറവീണ് തകര്‍ന്നിരുന്നു.
സ്ഥലം സന്ദര്‍ശിച്ച ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പാറവീണ സ്ഥലത്തിനടുത്തുള്ള റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും സമീപത്ത് താമസിക്കുന്ന തോട്ടം തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. റിസോര്‍ട്ടുകള്‍ക്ക് സമീപത്തെ പാറകളുടെ ഉറപ്പ് ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
പള്ളിവാസലിലെ നിര്‍മാണങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നാണ് കലക്ടറുടെ നിര്‍ദേശം. അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുന്ന പ്രദേശത്ത് മണ്ണിടിച്ചും പാറപൊട്ടിച്ചും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം മൂലം മലമുകളിലെ പാറക്കൂട്ടങ്ങള്‍ക്ക് വ്യാപകമായി വിള്ളല്‍ വീണിട്ടുണ്ടണ്ട്. അടുത്ത ദിവസം തന്നെ വിദഗ്ധര്‍ സ്ഥല പരിശോധന നടത്തും. അതിന് ശേഷം മാത്രമേ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."