ജലസ്രോതസുകളുടെ ശുചീകരണത്തിന് തുടക്കമായി
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ജലസ്രോതസുകളുടെ ശുചീകരണ സംരക്ഷണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. സംസ്ഥാന തലത്തില്‍ ഹരിതകേരളമിഷന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി എല്ലാ ജലസ്രോതസുകളും ശുചീകരിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ജില്ലയിലും പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ജലഉപമിഷന്റെ നേതൃത്വത്തില്‍ ചെറുകിട ജലസേചനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത്, നഗരസഭ, കൃഷിവകുപ്പ്് എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നത്. ജില്ലയില്‍ പ്രവൃത്തിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി തൊടുവട്ടിയില്‍ നടന്നു. ബത്തേരി നഗരസഭയിലും നൂല്‍പ്പുഴ പഞ്ചായത്തിലുമായി ഒഴകുന്ന ബട്ടുവാടി തോട് വൃത്തിയാക്കിയാണ് പ്രവൃത്തികള്‍ക്ക് തുടക്കമായത്. നഗരസഭ ചെയര്മാന് ടി.എല്‍ സാബു ശുചീകരണപ്രവര്‍ത്തി തോടോരത്തെ കാട് വെട്ടി ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.ഡി അനിത ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.പരിപാടിയില്‍ ജനപ്രതിനിധികളായ വല്സാജോസ്, ജയപ്രകാശ്, ടി.കെ രമേശ്, ബെന്നി കൈനിക്കല്‍ എന്നിവരും ഷീല ജോണ്‍, പ്രൊഫ.തോമസ് തേവര, എം. മനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."