ദേവര്‍ഷോല-ദേവന് എസ്റ്റേറ്റ് റോഡ് തകര്‍ന്നു തന്നെ; അവഗണന തുടരുന്നു
ഗൂഡല്ലൂര്‍: പാടെ തകര്‍ന്ന് ഗതാഗതം ദുഷ്കരമായി ദേവര്‍ഷോലയില്‍ നിന്നും ദേവന് എസ്റ്റേറ്റിലേക്കുള്ള റോഡ്.
ദേവര്‍ഷോല പഞ്ചായത്തിന്റെ കീഴിലുള്ള ആറു കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കാതെ റോഡില്‍ കാല്‍നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. ദേവന് രണ്ട്, നെല്ലിക്കുന്ന്, കൊട്ടമേട് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ആറു കിലോമീറ്റര്‍ പാതയില്‍ രണ്ടു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും തകര്‍ന്ന് മണ് റോഡായിരിക്കുകയാണ്. ഇതോടെ പ്രദേശത്തുള്ളവര്‍ രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ പോലും പ്രയാസപ്പെടുകയാണ്. റോഡ് തകര്‍ന്നതോടെ പ്രദേശത്തേക്ക് ടാക്സി വാഹനങ്ങള്‍ വിളിച്ചാല്‍ വരാത്ത സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. ഗൂഡല്ലൂരില്‍ നിന്നും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റോഡിനെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് നിരവധി നിവേദനങ്ങളും പരാതികളും നല്കിയെങ്കില് യാതൊരു ഫലവുമുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് ഗതാഗത യോഗ്യമാക്കാന്‍ അടിയിന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."