HOME
DETAILS
MAL
തോമസ് ചാണ്ടിയ്ക്കെതിരായ അന്വേഷണം ഇനി കോടതി മേല്‍നോട്ടത്തില്‍
backup
May 10 2018 | 06:05 AM
കോട്ടയം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തണമെന്ന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം അനുവദിച്ചു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തിയ്യതി അറിയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസ് വൈകിപ്പിക്കാന്‍ വിജിലന്‍സ് ശ്രമിക്കുകയാണെന്ന ഹരജിക്കാരനായ സുഭാഷ് എം. തീക്കാടന്റെ ആവശ്യം പരിഗണിച്ചാണ് മേല്‍നോട്ടം വഹിക്കാന്‍ കോടതി തീരുമാനിച്ചത്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി വയല്‍ നികത്തി റോഡ് നിര്‍മിച്ചെന്നാണ് പരാതി. ലേക് പാലസിന് സമീപത്തേക്ക് വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."