മൂന്നു വയസുകാരിയുടെ കാല്‍മുട്ടില്‍ തുളച്ചുകയറിയ സൂചി പുറത്തെടുത്തു
ഈരാറ്റുപേട്ട: മൂന്നു വയസുകാരിയുടെ കാല്‍മുട്ടില്‍ തുളച്ച് കയറിയ തുന്നല്‍ സൂചി കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്.
വീട്ടില്‍ കളിക്കുന്നതിനിടയില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയായ മൂന്നുവയസുകാരി മിര്‍സ ഫാത്തിമയുടെ കാല്‍മുട്ടിലേക്കാണ് സോഫയില്‍ കുത്തിവെച്ച തുന്നല്‍ സൂചി തുളച്ചു കയറിയത്. കാല്മുട്ടിനുള്ളില് കയറിയ സൂചി പൊട്ടിപ്പോയതിനാല്‍ പെട്ടന്ന് തിരിച്ചറിയുവാന്‍ സാധിച്ചില്ല.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ കാല് നീര് വെച്ചു. തുടര്‍ന്ന് കുട്ടിയെ ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ വിദഗ്ധ പരിശോധനയില്‍ തുന്നല്‍ സൂചി തുളച്ച് കയറിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
സീനിയര്‍ ഓര്‍ത്തോപീഡിക് സര്ജന് ഡോ. പ്രവീന്കുമാറിന്റെ നേതൃത്വത്തിലാണ് മിര്‍സ ഫാത്തിമയെ വിശദ പരിശോധനകള്‍ക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."