കുടിശ്ശികയുള്ളതിനാല്‍ പദ്ധതികള്‍ പ്രതിസന്ധിയിലെന്ന് കരാറുകാര്‍
കോഴിക്കോട്: ബില്ല് കിട്ടാത്തതുമൂലം വിവിധ പദ്ധതികള്‍ പ്രതിസന്ധിയിലെന്ന് കരാറുകാര്‍. നഗരസഭയില്‍നിന്ന് മാത്രം 46 കോടിയുടെ കുടിശ്ശികയുള്ളതിനാല്‍ പ്രതിസന്ധിയിലായതായി കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി. നാഗരത്‌നന്‍ പറഞ്ഞു. പ്ലാന്‍ ഫണ്ടില്‍നിന്നു ക്യൂവില്‍ വാങ്ങി തിരിച്ചയച്ച 26 കോടിയോളം രൂപയുടെ ബില്ലുകളാണ് തനത് ഫണ്ടില്‍നിന്നു കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. നഗരസഭയില്‍നിന്നും തനത് ഫണ്ടില്‍നിന്നും കരാറുകാര്‍ക്ക് കിട്ടാനുള്ള തുക രണ്ടു വര്‍ഷമായി കുടിശ്ശികയായി കിടക്കുകയാണ്.
ഇതില്‍ പ്രതിഷേധിച്ച് ഈ മാസം 23ന് കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ കരാറുകാര്‍ ധര്‍ണാസമരം നടത്തും. ഇതിന് പുറമെ ടെന്‍ഡര്‍ ബഹിഷ്‌ക്കരണം, പ്രവൃത്തി നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ സമരമാര്‍ഗങ്ങളും സ്വീകരിക്കും. പണം നല്‍കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ക്കായി ഇന്‍ഫോര്‍മേഷന്‍ കേരള മിഷനെ ചുമതലപ്പെടുത്തിയെങ്കിലും അവര്‍ക്ക് വേണ്ടതായ ഒരു നിര്‍ദേശവും സര്‍ക്കാരില്‍നിന്നു ലഭിക്കാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജി.എസ്.ടി വിഷയവുമായി ബന്ധപ്പെട്ട് കരാറുകാര്‍ കഴിഞ്ഞ വര്‍ഷം നിരവധി സമരങ്ങള്‍ നടത്തുകയും കരാറുകാരുടെ സംഘടനയുമായി സര്‍ക്കാര്‍ നിരവധി ചര്‍ച്ചകള്‍ നടത്തുകയും അതനുസരിച്ച് ഈ വര്‍ഷം മുതല്‍ ജി.എസ്.ടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിച്ചെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. 2017 ജൂണ്‍ വരെയുള്ള പ്രവൃത്തികള്‍ക്ക് നാലു ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയപ്പോള്‍ അതിന് ശേഷമുള്ള പ്രവൃത്തികള്‍ക്ക് 12 ശതമാനം ജി.എസ്.ടിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടാക്‌സ് മുന്‍കൂട്ടി നല്‍കണമെന്ന നിര്‍ദേശവും കരാറുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി. മോഹന്‍ദാസ്, സെക്രട്ടറി ടി. മധു, ജോയിന്റ് സെക്രട്ടറി വിജിഷ് കുമാര്‍, ജലീലുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."