സ്കൂള്‍ പാചക തൊഴിലാളി യൂനിയന്‍ അവകാശ പ്രഖ്യാപന സമ്മേളനം
കോട്ടയം: നാഷനല്‍ സ്കൂള്‍ പാചക തൊഴിലാളി യൂനിയന്‍ അവകാശ പ്രഖ്യാപന സമ്മേളനം 18 ന്. കോട്ടയം നാഗമ്പടം സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
യൂനിയന്‍ ദേശീയ പ്രസിഡന്റ് കുര്യന് മാത്യു അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രിയും എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറിയുമായ കെ.പി രാജേന്ദ്രന് മുഖ്യാതിഥിയായിരിക്കും. സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്, ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്, ആലപ്പുഴ ജില്ലാ സെക്രട്ടറി റ്റി.ജെ ആലഞ്ചോസ്, എ.ഐ.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്,പി.കെ ചിത്രഭാനു, കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി മാത്യു വര്‍ഗീസ്, സി.കെ ബിനു, പി.കെ സദാശിവന്, ജോയി അമ്പാട്ട്, യൂനിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആരോഗ്യസ്വാമി, സംസ്ഥാന സെക്രട്ടറിമാരായ സ്കറിയ കുന്നുംപുറം, നജി ബഷീര്‍, എ. അച്യുതന് നായര്‍ എന്നിവര്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പാചക തൊഴിലാളികളുടെ തസ്തികയുടെ പേര് ഹെല്പ്പറെന്നാക്കുക, ബജറ്റില്‍ അനുവദിച്ച 500 രൂപ മുന്‍കാല പ്രാബല്യത്തോടെ നല്‍കുക, പെന്ഷന് തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്മേളനം നടത്തുന്നത്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് കുര്യന് മാത്യു, സംസ്ഥാന സെക്രട്ടറി വില്‍സന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ് നിര്‍മല ഷാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."