കാഞ്ഞിരംകവല റോഡ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട കാഞ്ഞിരംകവല റോഡ് നിര്‍മാണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണം. പേരില്‍ മാത്രമാണ് രാജ്യാന്തര നിലവാരമുള്ളതെന്നും പണികള്‍ പഞ്ചായത്ത് റോഡ് പോലെയാണെന്നും നാട്ടുകാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ റിക്ക് ആണ് റോഡിന്റെ പണികള്‍ നടത്തുന്നത്.
ഇന്നേവരെ ഒരു എന്ജിനീയറെപ്പോലും ഇവിടെ കണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഓടകള്‍ നിര്‍മിക്കുന്നതിലും ടാറിങ് നടത്തുന്നതിലുമെല്ലാം നിലവാരമില്ലാത്ത രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ആവശ്യമുള്ള പലയിടത്തും ഓടകള്‍ നിര്‍മിക്കാതെ ടാര്‍ ചെയ്തിരിക്കുകയാണ്. റോഡിന്റെ ലെവല്‍ ശരിയാക്കാതെയാണ് ടാറിങ് നടത്തുന്നത്. ചില ഭാഗത്ത് മണ്ണിളക്കുന്നുണ്ടെങ്കിലും അതും ശരിയായ രീതിയിലല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് നാട്ടുകാര്‍ അധികൃതര്‍ക്കും വകുപ്പു മന്ത്രിക്കും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."