നെഞ്ചുവേദന: കേന്ദ്ര മന്ത്രി ഉമാഭാരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: നെഞ്ചുവേദനയെതുടര്‍ന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയെ ഡല്‍ഹി ഓള് ഇന്ത്യാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍(എയിംസ്) പ്രവേശിപ്പിച്ചു. ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരിലൊരാളായ ഓര്‍ത്തോപീഡിയാക് വിഭാഗം തലവന്‍ ഡോക്ടര്‍ രാജേഷ് മല്‍ഹോത്രയുടെ നിരീക്ഷണത്തിലാണ് മന്ത്രി. അക്ബര്‍ റോഡിലുള്ള ഔദ്യോഗിക വസതിയില്‍വച്ചാണ് മന്ത്രിക്ക് നെഞ്ചു വേദനയനുഭവപ്പെട്ടതെന്ന് ഉമാഭാരതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. മന്ത്രിക്ക് പുറം വേദനയും മുട്ടുവേദനയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. പുറം വേദനയെത്തുടര്ന്നുള്ള അസ്വസ്ഥതയായിരിക്കാം നെഞ്ചുവേദനയ്ക്ക് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും വിശദമായ പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താനാകൂ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."