HOME
DETAILS
MAL
പഠനോപകരണം വിതരണം ചെയ്തു
backup
March 15 2017 | 18:03 PM
മണ്ണഞ്ചേരി: പഞ്ചായത്തിലെ 2016-17 വാര്‍ഷിക പദ്ധതിയില്‍പെടുത്തി മൂന്നു ലക്ഷം രൂപ ചിലവഴിച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം, സൈക്കിള്‍,ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്തു.
25 പേര്‍ക്ക് സൈക്കിളും 25 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവും 2 പേര്‍ക്ക് ലാപ്‌ടോപ്പും തമ്പകച്ചുവട് യു പി എസ് ആര്യാട് ഗവ:യു പി എസ് എന്നീ വിദ്യാലയങ്ങള്‍ക്ക് എല്‍ സി ഡി പ്രൊജക്ടറുമാണ് നല്‍കിയത്.പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മഞ്ജുരതികുമാര്‍ അധ്യക്ഷത വഹിച്ചു. സന്ധ്യാശശിധരന്‍,ധനയന്‍,മിനിമോള്‍,അധ്യാപകന്‍ പി ജി വേണു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."