പൈതൃക മുന്നേറ്റയാത്ര കടത്തനാട്ടില്‍നിന്ന് മലയോര മേഖലയിലേക്ക്
കോഴിക്കോട്: ആദര്‍ശ വിശുദ്ധിയുടെ നൂറാം വര്‍ഷത്തിലേക്ക് എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത ആദര്‍ശ കാംപയിനിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി നയിക്കുന്ന പൈതൃക മുന്നേറ്റയാത്ര കടത്തനാട്ടില്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് മലയോര മേഖലയില്‍ പ്രയാണം ആരംഭിക്കും.
ഇന്നലെ വടകരയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ കുഞ്ഞാലന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി അധ്യക്ഷനായി. പയ്യോളിയില്‍ ഖാസി കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ അന്‍വരി അധ്യക്ഷനായി. കൊയിലാണ്ടിയില്‍ ഹാഫിള് ഹുസയിന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.പി.എ സലാം അധ്യക്ഷനായി.
എലത്തൂര്‍ മേഖലയിലെ അത്തോളിയില്‍ നടന്ന സമാപനസംഗമം കാപ്പാട് ഖാസി പി.കെ ശിഹാബുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോളി മുഹമ്മദ് കോയ അധ്യക്ഷനായി.
വിവിധ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തലൂര്‍, മുഹമ്മദ് തരുവണ, മിര്‍ശാദ് യമാനി ചാലിയം, ഒപി.എം അഷ്‌റഫ് കുറ്റിക്കടവ്, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, ഷാക്കിര്‍ യമാനി, മിസ്ഹാബ് തങ്ങള്‍, നിസാര്‍ വടകര, മുഹമ്മദ് പടിഞ്ഞാറത്തറ, മൂസ ഹാജി കുട്ടോത്ത്, ശുഐബ് ദാരിമി നന്തി, മുനീര്‍ ദാരിമി അത്തോളി, ഫൈസല്‍ ഫൈസി മടവൂര്‍, കുഞ്ഞിമരക്കാര്‍ മലയമ്മ, ഖാസിം നിസാമി, നൂറുദ്ദീന്‍ ഫൈസി, അലി അക്ബര്‍ മുക്കം, സലാം ഫറോക്ക്, ഖിള്ര്‍ യമാനി, ത്വാഹ യമാനി, യഹ്‌യ വെള്ളയില്‍, അഷ്‌കര്‍ പുവാട്ട്പറമ്പ്, സ്വാലിഹ് ദാരിമി വെങ്ങളം, ഫഹീം ഹസനി എലത്തൂര്‍ സംസാരിച്ചു.
നാലാം ദിനമായ ഇന്ന് അടിവാരത്ത് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ശേഷം താമരശേരി മേഖലയിലെ പൂനൂര്‍, നരിക്കുനി മേഖലയിലെ ആരാമ്പ്രം എന്നിവിടങ്ങളില്‍ പര്യടനം നടത്തി കൊടുവള്ളിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."