കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക്; കര്‍ഷകര്‍ ഉപവസിക്കാനൊരുങ്ങുന്നു
ആലപ്പുഴ: പുഞ്ചകൊയ്ത്ത് കുട്ടനാട്ടില്‍ ആരംഭിച്ച സാഹചര്യത്തില്‍ സപ്ലൈകോ ചുമതലപ്പെടുത്തിയ റൈസ് മില്ലുകാരും അവരുടെ ഏജന്റുമാരും ചേര്‍ന്ന് ഈര്‍പ്പത്തിന്റെ പേരില്‍ ഒരു ക്വിന്റലിന് രണ്ടു കിലോ മുതല്‍ അഞ്ചു കിലോ വരെ കുറവുചെയ്യുന്നുവെന്ന് കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ്(ഐ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പതിനേഴ് ശതമാനം വരെ മോയിച്വര്‍ അനുവദനീയമാരിക്കെ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിക്കാതെ റൈസ്മില്ലുകാരുടെ ഏജന്റുമാര്‍ 27 ശതമാനം ഈര്‍പ്പം ഉണ്ടെന്നുപറഞ്ഞ് അത് ശരിവയ്ക്കുകയണ്.
വേനല്‍ചൂടില്‍ ഉണങ്ങിവരണ്ട നെല്ലില്‍ ജലാംശം ഉണ്ടെന്ന് പറഞ്ഞ് തൂക്കത്തില്‍ കുറവുവരുത്തി കൃഷിക്കാരെയും നെല്‍കര്‍ഷക സമൂഹത്തേയും ദ്രോഹിക്കുന്ന നടപടിയാണ് പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരും റൈസ്മില്ലുടമകളും ചെയ്തുവരുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ നെല്ല് ശേഖരിച്ചിട്ടുള്ള കളങ്ങളില്‍ ഉദ്യോഗസ്ഥരെയും മില്ല് ഏജന്റുമാരെയും കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
റാണി, ചിത്തിര, മെത്രാന്‍ കായലുകളില്‍ കൃഷി ഏറ്റെടുത്തിട്ടുള്ള കണ്‍വീനര്‍മാര്‍ക്ക് വിത്തും വളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രോത്സാഹനമായി നല്‍കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയും പ്രൊഡക്ഷന്‍ ബോണസും യഥാര്‍ഥ നിലം ഉടമകള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ കാര്‍ഷിക പ്രശ്‌ന പരിഹാരത്തിനായി ഇനിയും സര്‍ക്കാര്‍ അമാന്തം കാണിക്കുകയാണെങ്കില്‍ കലക്‌ട്രേറ്റ് ഉപരോധവും 24 മണിക്കൂര്‍ സത്യഗ്രഹവും ഏപ്രില്‍ അവസാനത്തോടെ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.ടി സ്‌കറിയ, ജോര്‍ജ് കാലാച്ചിറ, കെ.സി നായര്‍, വി.എം സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."