HOME
DETAILS

തൊഴില്‍ സുരക്ഷയില്ല; പ്രീ പ്രൈമറി അധ്യാപികമാര്‍ പ്രക്ഷോഭത്തിലേക്ക്

  
backup
May 10 2018 | 09:05 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0

 

കോഴിക്കോട്: മതിയായ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി അധ്യാപകര്‍. പത്തും പതിനഞ്ചും വര്‍ഷമായി അധ്യാപികമാരായും ആയമാരായും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുപോലും ഇപ്പോഴും ലഭിക്കുന്നത് മാസത്തില്‍ 1000 മുതല്‍ 4500 രൂപ വരെയാണ്. പൂര്‍ണമായും വനിതകള്‍ മാത്രം ജോലിചെയ്യുന്ന ഈ മേഖലയോടാണ് സര്‍ക്കാര്‍ നിഷേധനിലപാട് തുടരുന്നത്. പലര്‍ക്കും യാത്രാകൂലിക്കോ മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കോ പോലും തുച്ഛമായ ഈ വേതനം തികയുന്നില്ല.
സംസ്ഥാനത്തൊട്ടാകെ അയ്യായിരത്തോളം അധ്യാപികമാര്‍ ഈ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 700ഓളം ജീവനക്കാരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ 2012 വരെയുള്ള പ്രീ പ്രൈമറി അധ്യാപകര്‍ക്ക് ഓണറേറിയമായി 10,000 രൂപ നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2012നു ശേഷം ജോലിയില്‍ പ്രവേശിച്ച അധ്യാപികമാര്‍ക്കാകട്ടെ ഇതും ലഭ്യമല്ല. പി.ടി.എ നല്‍കുന്ന നാമമാത്ര തുക മാത്രമാണ് ഇവര്‍ക്കും ലഭിക്കുന്നത്.
എയ്ഡഡ് മേഖലയില്‍ മാനേജ്‌മെന്റ് നല്‍കുന്ന തുച്ഛമായ വേതനമാണ് അധ്യാപികമാര്‍ക്കുള്ളത്. വിദ്യാര്‍ഥികളുടെ ഫീസ് ഇനത്തില്‍ നിന്നാണ് മാനേജ്‌മെന്റ ഈ തുക കണ്ടെത്തുന്നത്. പി.എസ്.സി വഴി നിയമിച്ചിരിക്കുന്ന നാമമാത്ര പ്രീ പ്രൈമറി അധ്യാപകര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്നത്. ഇത് ആദിവാസി മേഖലയില്‍ മറ്റും മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ്. ഇവര്‍ക്കാകട്ടെ 20,000 രൂപയാണ് ശമ്പളം. 15 വര്‍ഷമായി ഇവരെപ്പോലെ തന്നെ ജോലിചെയ്യുന്ന സര്‍ക്കാര്‍ േേഖലയിലുള്ള അധ്യാപികമാരില്‍ ചിലര്‍ക്ക് 10,000 രൂപ ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്.
പ്രീ പ്രൈമറി അധ്യാപികമാര്‍ക്ക് പ്രൈമറി ഡിപ്ലോമയും പ്ലസ് ടുവും നിര്‍ബന്ധമാക്കിക്കൊണ്ട് ഈയിടെ ഇറങ്ങിയ ഉത്തരവും ഇവര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. പുതിയ ചട്ടത്തിന്റെ മറവില്‍ വര്‍ഷങ്ങളായി ഈ രംഗത്തുള്ളവരുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എയ്ഡഡ് സ്‌കൂളുകളുടെയും സര്‍ക്കാര്‍ സ്‌കൂളുകളുടെയും ഭാഗമായി പ്രീ പ്രൈമറിയെ അംഗീകരിക്കണമെന്നാണ് ഈ മേഖലയിലെ ജീവനക്കാരുടെ ആവശ്യം.
ഓണറേറിയം നല്‍കുന്നതിനു പകരം സര്‍ക്കാര്‍ നിരക്കിലുള്ള ശമ്പളം നല്‍കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രീ പ്രൈമറി അധ്യാപികമാരും ആയമാരും നാളെ ഡി.ഡി.ഇ ഓഫിസിലേക്കു മാര്‍ച്ച് നടത്തുമെന്ന് പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി പി. വനജ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago