HOME
DETAILS
MAL
തുറവൂര്‍ ആശുപത്രിയില്‍ സിറിഞ്ചില്ല
backup
March 15 2017 | 18:03 PM
തുറവൂര്‍: പേവിഷ പ്രതിരോധ കുത്തിവയപ്പിന് തുറവൂര്‍ താലൂക്കാശുപത്രിയില്‍ എത്തുന്നവര്‍ സിറിഞ്ച് പുറത്ത് നിന്നും വാങ്ങി നല്‍കേണ്ട സ്ഥിതിയാണ്.
മൂന്ന് മാസം കൊണ്ട് തുറവൂരിലെ മെഡിക്കല്‍ സ്റ്റോറുകാര്‍ വിറ്റതാവട്ടെ പതിനായിരക്കണക്കിന് രൂപായുടെ സിറിഞ്ചുകള്‍. സൂചിഘടിപ്പിച്ച ഒരു സിറിഞ്ചിന് അഞ്ച് രൂപയാണ് വില. ഒരു നേരത്തെ കുത്തിവയ്പിന് മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
ഒരാള്‍ കുറഞ്ഞത് അഞ്ച് സിറിഞ്ച് വാങ്ങി കൊടുക്കേണ്ടി വരുന്നു. ഡിസംബര്‍ മാസം ഒടുവില്‍ തീര്‍ന്ന സിറിഞ്ചുകള്‍ ലഭ്യമാക്കാന്‍ ആശുപത്രി വികസന സമിതിയോ മെഡിക്കല്‍ ഓഫീസറോ കാര്യക്ഷമമായി നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ഇവിടെ ചികിത്സ തേടിയെത്തുന്നവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."