പുഞ്ചക്കൊയ്ത്തൊഴിഞ്ഞ കോള്‍പ്പാടങ്ങളില്‍ തുറുപ്പുകെട്ടി മീന്‍പിടിത്തം സജീവം
ചങ്ങരംകുളം: പുഞ്ചക്കൊയ്ത്തൊഴിഞ്ഞതോടെ കോള്‍പ്പാടങ്ങളില്‍ തുറുപ്പുകെട്ടി മീന്‍പിടിത്തം സജീവമായിരിക്കുകയാണ്. പൊന്നാനി കോളിലെ നൂറടിത്തോട്ടിലാണ് തുറുപ്പുകെട്ടി മീന്‍പിടിച്ചത്.
തെങ്ങിന്പട്ടകള് ചേര്‍ത്ത് കൂട്ടിയിണക്കി വാഴയിലയും ചുറ്റി വട്ടംവട്ടമായിട്ടാണ് മീന്‍പിടിത്തം. തോട്ടില്‍ വട്ടത്തില്‍ രൂപംകൊണ്ട തുറുപ്പില്‍ ബ്രാല്, മുഷി, കടു, കട്ട്ല തുടങ്ങിയ മീനുകളാണ് കുടുങ്ങുന്നത്. നൂറടിത്തോടിനു കുറുകെ ചീനലുകള്‍ കെട്ടിയുള്ള മീന്‍പിടിത്തത്തിന് വ്യാപക എതിര്‍പ്പുയര്‍ന്നതോടെയാണ് തുറുപ്പുകെട്ടിലേക്ക് ആളുകള്‍ മാറിയത്.
തോടിന്റെ വിവിധയിടങ്ങളില്‍ വൃത്തത്തില്‍ കെട്ടുന്നതുകൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാത്തതാണ് ഇത്തരം മീന്‍ പിടുത്തത്തിന് എതിര്‍പ്പുകള്‍ വരാതിരിക്കാന്‍ കാരണം. മീന്‍ പിടിച്ചുകഴിഞ്ഞാല്‍ തുറുപ്പുകെട്ട് വേഗത്തില്‍ നീക്കം ചെയ്യാനുമാകും. നരണിപ്പുഴ, ചിറവല്ലുര് തെക്കേക്കെട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് തുറുപ്പുകെട്ടല് വ്യാപകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."