HOME
DETAILS
MAL
മദ്യവില്പനശാല അടച്ചുപൂട്ടണമെന്ന്
backup
March 15 2017 | 18:03 PM
തുറവുര്‍: ബിവറേജസ് കോര്‍പറേഷന്റെ തുറവൂരില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ മദ്യവില്പനശാല ജനവാസ കേന്ദ്രത്തിലേക്കു മാറാനുള്ള നീക്കത്തിനെതിരേ ജനരോഷം ശക്തമാകുന്നു. ദേശീയപാതയുടെ കിഴക്കുഭാഗത്തായി അള്‍താമസമില്ലാത്ത ഒരു വീട്ടിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേയാണു പ്രതിഷേധം ശക്തമാകുന്നത്. പോലീസിന്റെ സഹായത്തോടെ തുറവൂരിലെ ബിവറേജസ് ചില്ലറ വില്പനശാല ജനവാസ കേന്ദ്രത്തിലേക്കു മാറ്റാനുള്ള അണിയറ നീക്കം ശക്തമാണ്. എന്നാല്‍ എന്തുവില കൊടുത്തും ഇത് അനുവദിക്കുകയില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ജനകീയ സമരസമിതി രൂപീകരിച്ച് ഈ നീക്കത്തെ ചെറുക്കുവാനാണ് നാട്ടുകാരുടെ നീക്കം. തുറവൂരില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ചില്ലറ വില്പനശാല മാറ്റി സ്ഥാപിക്കാതെ പൂര്‍ണമായും അടച്ചുപൂട്ടണമെന്നാന്ന് ജനകീയ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."