വനിതാ ഡ്രൈവിംഗ് സ്കൂളില്‍ 18000 വനിതകള്‍ക്ക് പരിശീലനം
ജിദ്ദ: സഊദിയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാല ആരംഭിച്ച വനിതാ ഡ്രൈവിംഗ് സ്കൂളില്‍ ഒരു വര്‍ഷം 18,000 വനിതകള്‍ക്ക് പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. 2,250 റിയാലാണ് പരിശീലന ഫീസെന്നും സ്കൂള്‍ സൂപ്പര്‍വൈസര്‍ വ്യക്തമാക്കി.
ജൂണ്‍ 24 മുതല്‍ സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഇതിന്റെ മുന്നോടിയായി രാജ്യത്തെ പല വനിതാ സര്‍വകലാശാലകളും ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ഡ്രൈവിംഗ് പരിശീലന കേന്ദ്രം ആരംഭിച്ചു. ഇവിടങ്ങളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിശീലനം നല്‍കും.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വനിതാ സര്‍വകലാശാലയായ റിയാദിലെ നൂറ ബിന്ത് അബ്ദുറഹ്മാന് യൂണിവേഴ്സിറ്റിയിലും വനിതാ ഡ്രൈവിംഗ് പരിശീലനം ആരംഭിച്ചു.
റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ച് വനിതാ ഡ്രൈവിംഗ് സ്കൂളുകള്‍ക്കാണ് ട്രാഫിക് ഡയറക്ടറേറ്റ് അനുമതി നല്‍കിയിട്ടുളളത്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വനിതകള്‍ക്ക് ലൈസന്‍സ് വിതരണത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."