'ഉത്സവ വൈദ്യുതീകരണത്തിന് അനുമതി വാങ്ങണം'
ആലപ്പുഴ: അനധികൃത വയറിങ് വൈദ്യുതാപകടങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അതീവ ശ്രദ്ധ ചെലുത്തണമെന്ന് അനധികൃത വയറിങ് തടയാനുള്ള ജില്ലാതല സമിതി.
നിയമപ്രകാരം വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുത്ത് നടത്തേണ്ടത് അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രക്ടര്‍മാരാണ്. എന്നാല്‍ കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകള്‍ നല്‍കുന്ന സമയത്ത് വൈദ്യുതീകരണ ജോലികള്‍ ഉള്‍പ്പെടെ സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഏറ്റെടുത്ത് ജോലികള്‍ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നു. യോഗ്യതയില്ലാത്ത ജോലിക്കാരെക്കൊണ്ട് വൈദ്യുതീകരണ ജോലികള്‍ ചെയ്യിക്കുന്നതുമൂലം വൈദ്യുതാപകടങ്ങള്‍ക്ക് കാരണമാകുന്നു.
ജനങ്ങള്‍ വൈദ്യുതീകരണ ജോലികള്‍ യോഗ്യതയുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരെക്കൊണ്ട് മാത്രം ചെയ്യിക്കണം. താല്‍ക്കാലികമായി ജനറേറ്ററും മറ്റും ഉപയോഗിച്ച് ഉല്‍സവംവിശേഷദിവസങ്ങളില്‍ വൈദ്യുതീകരണം നടത്തുമ്പോള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ അനുമതി വാങ്ങണം.
അനധികൃത വയറിങ് തടയുന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ കോണ്‍ട്രക്ടര്‍മാരുടെ വര്‍ക്ക് രജിസ്റ്ററുകള്‍ വൈദ്യുത ബോര്‍ഡിന്റെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ സാക്ഷ്യപ്പെടുത്തി സൂക്ഷിക്കണം. അനധികൃത വയറിങ് തടയാനുള്ള ജില്ലാതല യോഗത്തില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഉദയവര്‍മ്മ ആധ്യക്ഷ്യം വഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ. സുമ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എന്‍. കലാധരന്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.എച്ച്. വിജയലാല്‍, ബി. സുരേഷ്, അജിത്ത് സുധീന്ദ്രന്‍, എ. മുഹമ്മദ് ബഷീര്‍, എസ്. ഹരിദാസ്, എന്‍. ദീതിഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."