മഞ്ചേരി മെഡിക്കല്‍ കോളജ് വിഷയത്തില്‍ അനാസ്ഥ കൈവെടിയണം: എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കാരണം മഞ്ചേരി മെഡിക്കല്‍ കോളജിനു സ്ഥിരാംഗീകരാം നഷ്ടമാകുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും ഇക്കാര്യത്തിലുള്ള അധികൃതരുടെ അനാസ്ഥ വെടിയണമെന്നും എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ കാംപസ് വിങ് ആവശ്യപ്പെട്ടു.
അധ്യാപകരുടേയും റെസിഡന്റ് ഡോക്ടര്‍മാരുടേയും കുറവാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പരിഹാരംകണ്ടു അടുത്ത അധ്യയന വര്‍ഷം എം.ബി.ബി.എസ് പ്രവേശനാനുമതി നല്‍കണം.
മലപ്പുറം സുന്നീമഹലില്‍ നടന്ന കാംപസ് ലീഡേഴ്സ് ഗാതറിങ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ്വാദിഖ് ഫൈസി അരിമ്പ്ര അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇസ്മാഈല്‍ അരിമ്പ്ര, കാംപസ് വിങ് കണ്‍വീനര്‍ പി.പി മുനീര്‍, നജീബുല്ലാഹ് ഫൈസി പള്ളിപ്പുറം സംസാരിച്ചു. പി. മുഹമ്മദ്ശഹരി, എന്‍.സി ശരീഫ്, കെ.എം റാശിഖ്, സി.കെ നിഖില്‍, എന്‍. ആരിഫ്, കെ. ബാസ്വിത്, സി. ഇസ്മാഈല്‍, മുഹമ്മദ് റംസാന്, ഐ. ഫര്‍ഷിദ്, യു.പി ശംനാദ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."