ആലിപ്പറമ്പ് പഞ്ചായത്തില്‍ യു.ഡി.എഫില്‍ ഭിന്നത; ഭരണം പ്രതിസന്ധിയിലേക്ക്
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്തില്‍ യു.ഡി.എഫില്‍ ഭിന്നത. പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമാകും വിധമാണ് അഭിപ്രായ ഭിന്നത ഉണ്ടായിരിക്കുന്നത്. ഒരംഗം പഞ്ചായത്ത് ഭരണ സമിതി ബഹിഷ്‌കരണം നടത്തിയത് യു.ഡി.എഫ് ക്യാംപില്‍ ചര്‍ച്ചയായിട്ടുണ്ട്. പഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഭരണകക്ഷി അംഗം ബഹിഷ്‌ക്കരിച്ചത്. വാര്‍ഡ് പന്ത്രണ്ടിനെ പ്രതിനിധീകരിക്കുന്ന എന്‍.മോഹന്‍ദാസാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയത്. പഞ്ചായത്തിന്റെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ പ്രതിപക്ഷാംഗങ്ങളോടൊപ്പം വിയോജനക്കുറിപ്പ് നല്‍കിയാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.
പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ ക്രമക്കേടുണ്ടെന്നു കാണിച്ച് പ്രതിപക്ഷാംഗങ്ങള്‍ മലപ്പുറം ഡി.പി.സിയ്ക്കും സംസ്ഥാനതലത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം ഹിയറിങ് നടക്കുകയും ചെയ്തു. സംഭവത്തിലെ നിജസ്ഥിതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ഭരണകക്ഷി അംഗം മോഹന്‍ദാസും ഇവരെ അനുകൂലിക്കുകയായിരുന്നു.
പദ്ധതി വിഹിതത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കും വിധം പ്രതിപക്ഷാംഗങ്ങളോടൊപ്പം വിയോജനക്കുറിപ്പ് നല്‍കി യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു.
ഭരണസമിതിയില്‍ തുടക്കം മുതലേ നിലനില്‍ക്കുന്ന ലീഗ്-കോണ്‍ഗ്രസ് ഭിന്നത മറനീക്കി പുറത്തുവന്നത്തിന്റെ തെളിവാണിതെന്ന് ആരോപിച്ച എല്‍.ഡി.എഫ് നേതൃത്വം യോഗം ബഹിഷ്‌ക്കരിച്ച ഭരണകക്ഷി അംഗത്തെ മുദ്രാവാക്യ വിളികളോടെയാണ് എതിരേറ്റത്.
21 അംഗ പഞ്ചായത്തില്‍ യു.ഡി.എഫിന് പതിനൊന്നും എല്‍.ഡി.എഫിന് പത്തും അംഗങ്ങളാണുള്ളത്. യു.ഡി.എഫില്‍ നിന്നും ഒരംഗം എല്‍.ഡി.എഫ് പക്ഷത്തേക്ക് മാറിയാല്‍ ഭരണം നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."