സര്‍ക്കാര്‍ അവഗണന: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ രാപകല്‍ സമരം ഇന്ന്
ആലപ്പുഴ : കുട്ടനാടിനോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തുന്ന 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രാപകല്‍ സത്യഗ്രഹ സമരം 16 ന് രാവിലെ 10 മണിക്ക് കിടങ്ങറയില്‍ ആരംഭിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.മുരളിും, കണ്‍വീനര്‍ ബി.രാജശേഖരനും അറിയിച്ചു.
കുട്ടനാട്ടിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ട ശുദ്ധജലവിതരണ പദ്ധതികള്‍ തീര്‍ത്തും സ്തംഭനാവസ്ഥയിലാണ്. കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളോടും ഒരിക്കലും ഉണ്ടാകാത്ത അവഗണനയാണ് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്.
തകര്‍ന്നു താറുമാറായ കുട്ടനാട്ടിലെ റോഡുകള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഈ അവഗണനകള്‍ക്കെതിരായുള്ള കുട്ടനാടന്‍ ജനതയുടെ രാപകല്‍ സമരത്തില്‍ അപ്പര്‍ കുട്ടനാട്ടിലേയും യു.ഡി.എഫ് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എം.മുരളിയും, ബി.രാജശേഖരനും അറിയിച്ചു.
മാര്‍ച്ച് 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന രാപകല്‍ സമരം ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യും.
18 ശനിയാഴ്ച രാവിലെ 10 മണിക്ക് രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസം നടക്കുന്ന സമര വേദിയില്‍ യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, കോണ്‍ഗ്രസ്സ് നേതാവ് ബെന്നി ബഹന്നാന്‍, ജെ.ഡി.യു അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്, സംസ്ഥാന സെക്രട്ടറി ജനറല്‍ ഷേക്ക്.പി.ഹാരീസ്, മുന്‍ മന്ത്രി അനൂപ് ജേക്കബ്, കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) സംസ്ഥാന ചെയര്‍മാന്‍ ജോണി നെല്ലൂര്‍, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോണ്‍, ആലപ്പുഴ എം.പി കെ.സി.വേണുഗോപാല്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഹാജി ഇസ്മയില്‍ കുഞ്ഞ് മുസലിയാര്‍, സെക്രട്ടറി എ.എം.നസീര്‍, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ജില്ലാ പ്രസിഡന്റ് കോശി തുണ്ടു പറമ്പില്‍, സി.എം.പി ജില്ലാ സെക്രട്ടറി ഏ.നിസാര്‍, മുന്‍ എ.ഐ.സി.സി സെക്രട്ടറി അഡ്വ.ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി.ആര്‍.ജയപ്രകാശ്, അഡ്വ. ബി.ബാബുപ്രസാദ്, പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി ട്രഷറര്‍ അഡ്വ.ജോണ്‍സണ്‍ ഏബ്രഹാം, കെ.പി.സി.സി സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി, അഡ്വ.ത്രിവിക്രമന്‍ തമ്പി, അഡ്വ.കെ.പി.ശ്രീകുമാര്‍, കെ.കെ.ഷാജു എക്‌സ്.എം.എല്‍.എ, ഡി.സുഗതന്‍ എക്‌സ്.എം.എല്‍.എ, കുട്ടനാട്ടിലെ യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."