ജംഇയ്യത്തുല്‍ ഖുത്വബ: സയ്യിദ് ഹദിയത്തുല്ലാഹ് തങ്ങള്‍ പ്രസിഡന്റ്
ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബ ആലപ്പുഴ ജില്ലാ പ്രസിഡന്റായി സയ്യിദ് ഹദിയത്തുല്ലാഹ് റശാദി അല്ഐദറൂസിയെയും ജനറല്‍ സെക്രട്ടറിയായി കായംകുളം മുഹമ്മദ് ശാഫി മൗലവിയെയും തിരഞ്ഞെടുത്തു.
പി.എ ശിഹാബുദ്ദീന് മുസ്ലിയാര് ആലപ്പുഴയാണ് ട്രഷറര്‍. പി.എ മൂസല്‍ ഫൈസി വടുതല (വൈസ് പ്രസിഡന്റ്) റ്റി.എച്ച് ജഅഫര്‍ മൗലവി മണ്ണഞ്ചേരി (വര്‍ക്കിങ് സെക്രട്ടറി) എ.എം.എം.റഹ്മത്തുല്ലാഹ് മുസ്ലിയാര് ആലപ്പുഴ, നിയാസ് മദനി പാനൂര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഖത്തീബ് ഇമാമുമാര്‍ എന്നിവരുടെ കൂട്ടാഴ്മയാണ് ജംഇയ്യത്തുല്‍ ഖുത്വബാ. നീര്‍ക്കുന്നം ഇസ്ലാമിക് സെന്ററില്‍ നടന്ന കണ്വന്ഷന് എസ്.എം.എഫ് സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ഐ.ബി ഉസ്മാന് ഫൈസി പ്രാര്‍ത്ഥന നടത്തി. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കുന്നപ്പള്ളി മജീദ് അധ്യക്ഷത വഹിച്ചു. സമസ്ത ഓര്‍ഗനൈസര്‍ പി.സി ഉമര്‍ മൗലവി വിഷയാവതരണം നടത്തി.
സയ്യിദ് ഹദിയത്തുല്ലാഹ് റശാദി അല്‍ഐദറൂസി, സമസ്ത ജില്ലാ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ അല്‍ഖാസിമി, ശരീഫ് ദാരിമി കോട്ടയം, പി.എ ശിഹാബുദ്ദീന് മുസ്ലിയാര്, ഉസ്മാന് സഖാഫി, മുഹമ്മദ് ഹനീഫാ ബഖാവി, അബ്ദുല്‍ ജബ്ബാര്‍ പനച്ചുവട്, മുഹമ്മദ് ശാഫി മൗലവി കായംകുളം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."