മതില്‍ തകര്‍ത്തതായി പരാതി
പെരുമ്പാവൂര്‍: ഐമുറി ശ്രീമഹാദേവ ക്ഷേത്രത്തിലെ പുരപ്പറമ്പിന്റെ മതില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. പൂരപ്പറമ്പിന്റെ തെക്ക് വശത്ത് പെരിയാര്‍വാലി കനാലിനോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മതിലിന്റെ മേല്‍നിര കോണ്‍ക്രീറ്റ് ബ്രിക്കുകളാണ് കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ശിവരാത്രി ഉത്സവശേഷം അയ്മനം ദേവസ്വം ട്രസ്റ്റും ക്ഷേത്രം ഉപസമിതിയും മുന്‍കൈയ്യെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. പുരപ്പറമ്പിലെ ആല്‍മരം തറകെട്ടി സംരക്ഷിക്കാനിരിക്കെയാണ് പൂരപ്പറമ്പ് കൈയ്യേറി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തിയിരിക്കുന്നത്.
കൂടാതെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ മോഷണശ്രമവും നടന്നിരുന്നതായി ദേവസ്വം ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. സംഭവത്തില്‍ ക്ഷേത്രം മാനേജര്‍ കോടനാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ പ്രദേശത്ത് രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."