HOME
DETAILS

ആദിവാസികള്‍ക്കുള്ള കുടിവെള്ള വിതരണം ഉപകാരപ്രദമാകാതെ നിരവധി പദ്ധതികള്‍

  
backup
June 24 2016 | 21:06 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf

പുല്‍പ്പള്ളി: വയനാട്ടിലെ ബഹുഭൂരിപക്ഷം ആദിവാസി കോളനികളും അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ശുദ്ധജലം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ആദിവാസി കോളനികളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി ജില്ലയില്‍ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ജനത്തിന് ഉപകാരപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
കുടിവെള്ള പദ്ധതികളുടെ നിര്‍മാണത്തിലെ പാകപ്പിഴകള്‍കൊണ്ട് ഉപകാരപ്രദമല്ലാതെ പോകുന്നവ ഏറെയുണ്ടെങ്കിലും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ടില്ലാതെ പോകുന്നതാണ് ഇവയുടെ പ്രവര്‍ത്തനം നിലക്കുവാനുള്ള പ്രധാന കാരണം. ജനറല്‍ വിഭാഗത്തിന് പദ്ധതികള്‍ അനുവദിക്കുന്നതുപോലെ ആദിവാസികള്‍ക്ക് പദ്ധതികള്‍ അനുവദിച്ചിട്ട് കാര്യമില്ല. അവരുടെ പരിമിതികള്‍ കണ്ടറിഞ്ഞുവേണം പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍. എന്നാല്‍ ഇവിടുത്തെ ആദിവാസികളെക്കുറിച്ച് ധാരണയില്ലാത്ത ഉദ്യോഗസ്ഥര്‍ ജനറല്‍ വിഭാഗത്തിന്റേതിന് തുല്യമായി ആദിവാസികള്‍ക്ക് പദ്ധതികള്‍ തയാറാക്കുന്നതാണ് ഇവ പരാജയപ്പെടാനുള്ള പ്രധാന കാരണം. അടുത്ത കാലംവരെ വയനാട്ടിലെ പല ആദിവാസി കോളനികളിലും വൈദ്യുതി എത്തിയിരുനനില്ല.
 എന്നാല്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് യാതൊരു തടസവുമുണ്ടായിരുന്നില്ല. കുളംകുത്തി, ടാങ്കും പണിത് ഡീസല്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന മോട്ടോറും സ്ഥാപിച്ചായിരുന്നു പദ്ധതികളുടെ ഉദ്ഘാടന മാമാങ്കം. ഉദ്ഘാടനത്തിനു വാങ്ങിയ ഡീസല്‍ കഴിഞ്ഞതോടെ പിന്നീട് പ്രവര്‍ത്തിക്കാതായ നിരവധി കുടിവെള്ള പദ്ധതികള്‍ ഇന്നും നോക്കുകുത്തിപോലെ വയനാട്ടിലെ പല കോളനികളിലും നിലനില്‍ക്കുന്നുണ്ട്. പദ്ധതിക്കു വേണ്ടി നിര്‍മിച്ച കുളവും ടാങ്കും ഉപയോഗശൂന്യമായി നില്‍ക്കുകയാണ് പലയിടത്തും.
 കുടിവെള്ള പദ്ധതികള്‍ ആദിവാസികള്‍ക്കുവേണ്ടി മാത്രം നടപ്പാക്കിയാല്‍ അവ പ്രയോജനരഹിതമാകുമെന്നറിഞ്ഞ് കോളനികള്‍ക്കു പരിസരപ്രദേശങ്ങളിലുള്ള ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തി ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കും ഇന്ധന ചാര്‍ജും വിഹിതപ്രകാരമെടുക്കുവാന്‍ ആദിവാസികള്‍ തയാറാകാതിരുന്നതോടെ ആ പരീക്ഷണവും പരാജയപ്പെട്ടു.
 എന്തുകൊണ്ടാണ് ആദിവാസികള്‍ക്ക് നടപ്പാക്കുന്ന കുടിവെളള പദ്ധതികള്‍ പരാജയമടയുന്നതെന്ന് ഇതുവരെ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.
ആദിവാസികള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കോളനികളില്‍ താമസിക്കുന്നതുകൊണ്ട്, അവര്‍ക്ക് മറ്റു ശുദ്ധജല പദ്ധതികളില്‍നിന്നുള്ള കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല. അവര്‍ക്കുമാത്രമായി നിര്‍മിച്ചു നല്‍കുന്ന കുടിവെള്ള പദ്ധതികള്‍ കൊണ്ടുനടക്കുന്നതിനുള്ള ശേഷിയോ കാര്യപ്രാപ്തിയൊ അവര്‍ക്കില്ലെന്ന യാഥാര്‍ഥ്യം അധികൃതര്‍ മറക്കുകയാണ്.
ആദിവാസികള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍ പ്രയോജനപ്രദമാകണമെങ്കില്‍ അവയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ടും അറ്റകുറ്റപ്പണികളും സര്‍ക്കാര്‍തന്നെ ചെയ്തുകൊടുക്കണം. അല്ലെങ്കില്‍ നടപ്പാക്കുന്ന പദ്ധതികള്‍ കോളനികളില്‍ കുടിവെള്ളമെത്തിച്ചെന്ന് സര്‍ക്കാര്‍ രേഖകളില്‍ കാണുമെങ്കിലുംആദിവാസികള്‍ക്ക് കുടിവെള്ളം പഴയതുപോലെ കേണികളില്‍ നിന്നുതന്നെയാകും.

'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago