സര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി ആക്ട് കാര്യക്ഷമമാക്കണമെന്ന്
കല്‍പ്പറ്റ: ഭക്ഷണ പദാര്‍ഥങ്ങളുടെ ഉല്‍പ്പാദനവും വിതരണവും സംബന്ധിച്ചുള്ള ആക്ട് കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ കേരളാ സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്, കുടുംബശ്രീ മെസ്, നാടന്‍ ഭക്ഷണശാല, വിവാഹ പാര്‍ട്ടികള്‍, വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന കാറ്ററിങ് സര്‍വിസുകള്‍ എന്നിവ പ്രസ്തുത നിയമം പാലിക്കുന്നില്ല. എന്നാല്‍ 2014 മാര്‍ച്ച് 13ല്‍ രജിസ്റ്റര്‍ ചെയ്ത സംഘടനാ തൊഴിലാളികള്‍ 600 പേര്‍ ഫുഡ് സേഫ്റ്റി ആക്ടിന് വിധേയരായി പ്രവര്‍ത്തിക്കുന്നവരാണ്. ഈ വിവരം ജില്ലാ കലക്ടറുടെയും കേരളാ സ്റ്റേറ്റ് ലേബര്‍ കമ്മിഷനറേയും അന്നത്തെ ജനപ്രതിനിധികളെയും വകുപ്പ് മന്ത്രിയെയും അറിയിച്ചിട്ടുള്ളതാണ്.വിവാഹ പാര്‍ട്ടി നടത്തുന്ന ഓഡിറ്റോറിയം അതിന്റെ പരിസരത്തുള്ള സ്ഥലത്തിന്റെ വൃത്തി, വെള്ളം എന്നിവ നിയമങ്ങള്‍ക്ക് അനുസൃതമാണോ എന്ന് പരിശോധിക്കണമെന്നും പ്രസിഡന്റ് ദേവസ്യ മുട്ടില്‍, സെക്രട്ടറി പി.സി ഹംസ കമ്പളക്കാട്, ട്രഷറര്‍ ദ്വാരക നാരായണന്‍ നായര്‍ മീനങ്ങാടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."