കണ്വന്ഷന് നടത്തി
പെരുമ്പാവൂര്‍: ഫോട്ടോ - വീഡിയോഗ്രാഫി മേഖലകളിലെ കുത്തകകളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ അംഗീകൃത റേറ്റ് കാര്‍ഡ് നല്‍കണമെന്നും കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോഗ്രാഫേഴ്സ് അസ്സോസിയേഷന് (കെ.പി.വി.യു - സി.ഐ.റ്റി.യു) ഏരിയ കണ്വെന്ഷന് ആവശ്യപ്പെട്ടു. വ്യാപാരഭവനില്‍ നടന്ന ചടങ്ങ് സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി പി.എ സലീം ഉദ്ഘാടനം ചെയ്തു. ഐ.ഡി കാര്‍ഡ് വിതരണം പെരുമ്പാവൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ ഫൈസല്‍ നിര്‍വഹിച്ചു. എ.പി വിനോദ് അധ്യക്ഷത വഹിച്ചു. എം.ഐ ബീരാസ്, എം.എ ലിജു, സി.ആര് അജിത്, മനോജ്.സി.എല്‍ഡന്‍, സി.ഇ മധു, മനുരാജ് പ്രണവം എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി.ഇ മധു (പ്രസിഡന്റ്), ബേബി ഷാരിക, കലേഷ് ആര്‍ഷ (വൈസ് പ്രസിഡന്റുമാര്‍), അനു കാസമെന്റോ (സെക്രട്ടറി), ബിനു കുര്യന്, സുമേഷ് (ജോ.സെക്രട്ടറിമാര്‍), മനുരാജ് പ്രണവം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."