ജില്ലയില്‍ സമ്പൂര്‍ണ പത്താംതരം തുല്യത നടപ്പാക്കും: ശശീന്ദ്രന് എം.എല്‍.എ
കല്‍പ്പറ്റ: ജില്ലയില്‍ സമ്പൂര്‍ണ പത്താംതരം തുല്യത നടപ്പാക്കുമെന്ന് സി.കെ ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു. ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതില്‍ തുല്യതാ പഠിതാക്കള്‍ക്കുള്ള നടപടി ലഘൂകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ 11ാം ബാച്ച് രജിസ്ട്രേഷന് ഉദ്ഘാടനവും വായനാ വാരാചരണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി. എ. ദേവകി മുഖ്യപ്രഭാഷണം നടത്തി. പത്താംതരം തുല്യതയില്‍ നൂറുശതമാനം വിജയം നേടിയ കോഡിനേറ്റര്‍മാരെ ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടര്‍ സി. രാഘവന് ആദരിച്ചു. കെ.എം റഷീദ്, ഡോ. പി. ലക്ഷ്മണന്, മംഗലശ്ശേരി നാരായണന്, ചന്ദ്രന് കെനാത്തി, കൊച്ചുറാണി ജോസഫ്, ബൈജു ഐസക്, ഗ്ലാഡിസ് കെ. പോള്‍ സംസാരിച്ചു. സ്വയ നാസര്‍ സ്വാഗതവും പി.വി ശാസ്ത പ്രസാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."