മെട്രൊ മാത്രമല്ല കൊച്ചിയെ സുന്ദരിയാക്കാനും ഫ്രഞ്ച് വികസന ഏജന്‍സി
കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ടവികസനത്തിനു ഫ്രഞ്ച് വികസന ഏജന്‍സിയുടെ സഹായം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെ.എം.ആര്‍.എല്‍)നാണു ഫ്രഞ്ച് വികസന ഏജന്‍സിയുടെ സാങ്കേതിക പിന്തുണ പ്രഖ്യാപിച്ചത്. വൈറ്റില മൊബിലിറ്റി ഹബ്ബ് വികസനത്തിനായി വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കെ.എം.ആര്‍.എല്ലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. രൂപരേഖ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫ്രഞ്ച് സാങ്കേതികസഹായം കൊച്ചിക്കു ലഭിക്കുമെന്നു കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.
കൊച്ചി മെട്രോയ്ക്കനുബന്ധമായി സാങ്കേതികസഹകരണത്തിന് കെ.എം.ആര്‍.എല്ലും വായ്പാ ഏജന്‍സിയായ ഫ്രഞ്ച് വികസന ഏജന്‍സിയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി ഫ്രാന്‍സിലെ ലിയോണ്‍ നഗരത്തിലെ ഏകീകൃത ഗതാഗതഅതോറിട്ടിയായ സിട്രാലിന്റെയും ഫ്രഞ്ച് ഏജന്‍സിയായ കൊടാച്യുവിന്റെയും സാങ്കേതിക പിന്തുണ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരുന്നു. ഈ സഹകരണം നഗര ഗതാഗതവികസനത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമെല്ലാം പ്രയോജനപ്പെടുത്തുകയാണ് കെ.എം.ആര്‍.എല്‍.
സാങ്കേതികസഹകരണവുമായി ബന്ധപ്പെട്ട് സിട്രാലും കൊടാച്യുവുമായുള്ള കെ.എം.ആര്‍.എല്ലിന്റെ കരാര്‍ ഏപ്രിലില്‍ അവസാനിക്കും. രണ്ടുവര്‍ഷത്തേക്കായിരുന്നു കരാര്‍. ഇതിന് മുന്നോടിയായി ഫ്രഞ്ച് സംഘം കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."