മലയാറ്റൂര്‍ കുരിശുമുടി വികസനത്തിന് വിശദമായ രൂപരേഖ നല്‍കിയതായി എം.എല്‍.എ
മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ വികസനത്തിന് വിപുലമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി വിശദമായ രൂപരേഖ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായി റോജി എം ജോണ്‍ എം.എല്‍.എ അറിയിച്ചു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി എം.എല്‍.എ ചര്‍ച്ച നടത്തി. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം കൂടുതല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍, ടോയിലറ്റ് സൗകര്യങ്ങള്‍, കുടിവെള്ളത്തിനും വിശ്രമത്തിനും ആവശ്യമായ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. തീര്‍ഥാടനത്തിനുശേഷം പ്രദേശത്ത് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന മാലിന്യ പ്രശ്നങ്ങള്‍ ലഘുകരിക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളും പദ്ധതി റിപ്പോര്‍ട്ടിലുണ്ട്.
കല്ല് കൊണ്ട് നിര്‍മിച്ച ബെഞ്ചുകളും സോളാര്‍ ലൈറ്റുകളും മണപ്പാട്ടുചിറയ്ക്ക് ചുറ്റും നടപ്പാതയും നിര്‍മിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. കാലടി ശ്രൃഗേരി മഠത്തിന് സമീപത്തായി ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും റോജി എം ജോണ്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."