സ്ത്രീ സുരക്ഷിതത്വത്തില്‍ സര്‍ക്കാര്‍ പരാജയം: ഷാനിമോള്‍ ഉസ്മാന്‍
ആലുവ: സ്ത്രീകളുടെ അന്തസും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നൂറു ശതമാനവും പരാജയമാണന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍ കുറ്റപ്പെടുത്തി. ആലുവയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'സ്ത്രീ സംരക്ഷണ സംഗമം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നവര്‍. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപം നടന്ന സംഗമത്തില്‍ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് , യു.ഡി.എഫ് നിയോജമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, ബാബു പുത്തനങ്ങാടി, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രാഹം , സി.ഓമന, മുതാംസ് അഷ് റഫ്, സാജിത അബ്ബാസ്, പി.എം. മൂസാക്കുട്ടി, നസീര്‍ ചൂര്‍ണ്ണിക്കര, അഷറഫ് എടത്തല, പി.വി. എല്‍ദോസ്, മുഹമ്മദ് സഗീര്‍, പി.ആര്‍. നിര്‍മ്മല്‍ കുമാര്‍, ആനന്ദ് ജോര്‍ജ്ജ്, പി.കെ. രാജേഷ്, പി.എ. മുജീബ്, ടി.യു, യൂസഫ്, പി.കെ. സുനില്‍, കെ.കെ. ജമാല്‍, വിജയ രമേശ് റാവു,ആത്തിക്ക ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."