HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നു
backup
March 15 2017 | 19:03 PM
കൊച്ചി: കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖ്ഫുകളുടെ വസ്തുക്കളില്‍ വിദ്യാഭ്യാസ സ്ഥാപനം, ഷോപ്പിങ് സെന്റര്‍, മാര്‍ക്കറ്റ്, താമസ യോഗ്യമായ ഫ്ളാറ്റുകള്‍ എന്നിങ്ങനെ വരുമാനം ഉണ്ടാകുന്ന രീതിയില്‍ വികസനം നടത്തുന്നതിന് എറണാകുളം ജില്ലയില്‍പ്പെട്ട വഖ്ഫുകളുടേയും വികസനം നടത്തേണ്ട വസ്തുക്കളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നു.
വികസന സാധ്യതയുള്ള വസ്തുക്കളുള്ള എറണാകുളം ജില്ലയിലെ വഖ്ഫുകളുടെ കമ്മിറ്റി മുതവല്ലിമാര്‍ വികസന സാധ്യതയുള്ള വസ്തുക്കളുടെ വിസ്തീര്‍ണം, സര്‍വെ ബ്ലോക്ക് നമ്പര്‍, വില്ലേജ്, പഞ്ചായത്ത്മുനിസിപ്പാലിറ്റികോര്‍പ്പറേഷന്‍ എന്നീ വിശദാംശങ്ങളും വിശദമായ പ്രൊപ്പോസലും സഹിതം മേയ് 15ാം തീയതിക്കകം ബോര്‍ഡ് ഹെഡ്ഡാഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0484 2342485 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."