HOME
DETAILS

പകരം വയ്ക്കാനില്ലാത്ത പവിത്രത

  
backup
June 24 2016 | 21:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa-3

റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള നോമ്പ് ഒരു വിശ്വാസിക്കു നല്‍കുന്നതു പകരം വയ്ക്കാനില്ലാത്ത പവിത്രതയാണ്. സുഹൃത്തുക്കളായ ഇസ്‌ലാം മതവിശ്വാസികളുമായി ചെറുപ്പം മുതലേ ഇഴുകിച്ചേര്‍ന്നു ജീവിച്ചതിനാല്‍ നോമ്പിന്റെ പവിത്രതയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. നോമ്പനുഷ്ഠാനം ഒരു വ്യക്തിയിലുണ്ടാക്കുന്ന കരുത്ത്, വ്യക്തിജീവിതത്തിലെ സ്വഭാവരൂപീകരണം, അന്യന്റെ സങ്കടങ്ങളെ ഇല്ലാതാക്കാനുള്ള മാനസികനില രൂപപ്പെടുത്തല്‍ എന്നിങ്ങനെ വ്യക്തിയെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതില്‍ നോമ്പനുഷ്ഠാനം വഹിക്കുന്ന പങ്കുതന്നെയാണു മറ്റു വ്രതാനുഷ്ഠാനങ്ങളില്‍ നിന്നു നോമ്പിനെ വേറിട്ടുനിര്‍ത്തുന്നത്.
പട്ടിണികിടന്നു നോമ്പെടുത്ത് വൈകുന്നേരങ്ങളില്‍ നന്നായി ഭക്ഷണം കഴിക്കുന്നതല്ല നോമ്പനുഷ്ഠാനം എന്നു ബോധ്യപ്പെടുന്നിടത്താണ് ഓരോ വിശ്വാസിയും വിജയിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവന്റെ കണ്ണീര്‍ എന്താണെന്ന് അനുഭവിച്ചറിയുകയും അവനെ ആവോളം സഹായിക്കുകയും ചെയ്യുന്ന നോമ്പിന്റെ പവിത്രത മറ്റേതു വ്രതമാണു മുന്നോട്ടുവയ്ക്കുന്നത്. ദുഃഖത്തിലും കണ്ണീരിലും വേദനയിലും കഴിയുന്നവനെ സഹായിക്കാനുള്ള കരുതലാണു നോമ്പ്. തങ്ങളുടെ സ്വഭാവശീലങ്ങളെ മുഴുവന്‍ മാറ്റിമറിക്കുകയാണു നോമ്പനുഷ്ഠാനം. ഇതുവഴി ലഭിക്കുന്ന സ്വഭാവ ശുദ്ധീകരണത്തിലെ വലിയ ഉള്‍ക്കരുത്ത് ജീവിതകാലം മുഴുവന്‍ തുടരാനായാല്‍ ജീവിതത്തിനു വലിയ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നോമ്പ് വലിയ കാര്യങ്ങള്‍ മാത്രമല്ല ജനസമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. സമയ കൃത്യതയെന്ന ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചെറിയ കാര്യത്തെ ഉണര്‍ത്തുകയാണു നോമ്പ്. വ്രതം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും കൃത്യസമയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വേഗത്തിലോടുന്ന വര്‍ത്തമാനകാലത്തില്‍ സമയനിഷ്ഠ പാലിക്കുകയെന്ന കാര്യം സമൂഹത്തെ ഉണര്‍ത്തുന്ന നോമ്പനുഷ്ഠാനം ഏറെ മഹത്തരമാണ്. ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ഏതു സമ്പന്നനെയും വിശപ്പിന്റെ വിളി അറിയിക്കുക എന്ന തരത്തിലേക്കു നോമ്പിനെ രൂപപ്പെടുത്തിയതു തന്നെയാണ്. വിശപ്പിന്റെ വിളി തന്നെയാണല്ലോ ലോകം ഇന്നു നേരിടുന്ന വലിയ വെല്ലുവിളിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  2 months ago
No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago