മധുസൂധനന്‍ നമ്പൂതിരിക്ക് ജന്മനാടിന്റെ സ്‌നേഹാദരം
വടക്കാഞ്ചേരി: നിയുക്ത ഗുരുവായൂര്‍ മേല്‍ശാന്തി തെക്കുംകര പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂധനന്‍ നമ്പൂതിരിക്ക് ജന്മനാടിന്റെ സ് നേഹാദരം. ഇന്നലെ കാലത്ത് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മനയില്‍ നിന്ന് മധുസൂധനന്‍ നമ്പൂതിരി ആദ്യം മേല്‍ശാന്തിയായി പ്രവര്‍ത്തിച്ച പനങ്ങാട്ടുകര കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റേയും, താലപ്പൊലിയുടേയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. പനങ്ങാട്ടുകരയിലെ വാദ്യകലാകാരന്മാര്‍, പൗര പ്രമുഖര്‍, സുഹൃത്തുക്കള്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ അ ഗ്രശാലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പഞ്ചായത്ത് മെമ്പര്‍ കെ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെ.ടി ശശിധരന്‍, ശശികുമാര്‍ മങ്ങാടന്‍, കെ.നാരായണന്‍കുട്ടി, കെ.സുധാകരന്‍, കെ.എസ് നായര്‍, കെ. വിജയന്‍, ഉദയഭാനു മച്ചാട് കണ്ണന്‍, ശ്രീകുമാര്‍, കെ. കൃഷ്ണകുമാര്‍, മധുസൂധനന്‍ നമ്പൂതിരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."