എസ്.കെ.എസ്.ബി.വി ജ്ഞാനതീരം ടാലന്റ് ഷോ നാളെ മുതല്‍
തൃക്കരിപ്പൂര്‍: സമസ്ത കേരള സുന്നി ബാലവേദി എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് ഷോ നാളെ മുതല്‍ രണ്ടു ദിവസങ്ങളിലായി കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഉദിനൂര്‍ മമ്പുല്‍ ഉലൂം മദ്‌റസയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
യൂനിറ്റ്, റെയിഞ്ച് തല മത്സരങ്ങളില്‍ പങ്കാളികളായ നാലുലക്ഷത്തോളം വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറോളം മത്സരാര്‍ഥികളാണ് ഉദിനൂരില്‍ നടക്കുന്ന സംസ്ഥാന ടാലന്റ് ഷോയില്‍ മാറ്റുരയ്ക്കുന്നത്. വിദ്യാഭ്യാസ, കലാ സാഹിത്യ പരമായ വിദ്യാര്‍ഥികളിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ടാലന്റ് ഷോ നടന്നുവരുന്നുണ്ട്. നാളെ വൈകിട്ട് നാലിന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ടാലന്റ് ഷോ ഉദ്ഘാടനം ചെയ്യും
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എം.ജി. സര്‍വകലാശാല അസി. പ്രൊഫ. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ടി.കെ പൂക്കോയതങ്ങള്‍ ചന്തേര, സയ്യിദ് കെ.പി.പി തങ്ങള്‍ അല്‍ ബുഖാരി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അത്താഉല്ല മാസ്റ്റര്‍, എം. മുഹമ്മദ് കുഞ്ഞി ഹാജി സംസാരിക്കും.
വിവിധ സെക്ഷനുകളിലായി സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, സത്താര്‍ പന്തല്ലൂര്‍, ടി.പി അലി ഫൈസി, താജുദ്ദിന്‍ ദാരീമി പടന്ന, മുഹമ്മദ് ശരീഫ് ഫൈസി, കബിര്‍ ഫൈസി ചെറുകോട്, സി. അബ്ദുറഹീം മൗലവി സംസാരിക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനാകും. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണവും എം.എം മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അനുഗ്രഹ പ്രഭാഷണവും നടത്തും. എം.എ ഖാസിം മുസ്‌ലിയാര്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയാകും. സംസ്ഥാന തലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മുപ്പത് പേര്‍ക്ക് വിദഗ്ധ പരിശീലനവും സ്‌കോളര്‍ഷിപ്പോടുകൂടിയ പഠന സൗകര്യവും സംസ്ഥാന കമ്മിറ്റി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ എസ്.കെ.എസ്.ബി.വി സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ജില്ലാ കണ്‍വീനര്‍ നാസര്‍ ഫൈസി പവന്നൂര്‍, തൃക്കരിപ്പൂര്‍ റൈഞ്ച് സെക്രട്ടറി ഹാരിസ് ഹസനി, ഉദിനൂര്‍
മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അത്താഉല്ല മാസ്റ്റര്‍, സംഘാടക സമിതി കണ്‍വീനര്‍ ടി. ബഷീര്‍ അഹമ്മദ് സലാം മാസ്റ്റര്‍ ചന്തേര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."