HOME
DETAILS

ഭീതി പരത്തി വയറിളക്കം; മരണം മൂന്നായി

  
backup
June 24 2016 | 21:06 PM

%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%af%e0%b4%b1%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ae%e0%b4%b0

ഇതുവരെ വയറിളക്കത്തിനു ചികിത്സ തേടിയവര്‍ കാല്‍ലക്ഷത്തിലേറെ പേര്‍
കോഴിക്കോട്: മഴയ്‌ക്കൊപ്പം ജില്ലയില്‍ പനിയും അനുബന്ധരോഗങ്ങളും ശക്തിപ്രാപിക്കുന്നു. ഇതോടൊപ്പം വയറിളക്ക രോഗങ്ങളും പടര്‍ന്നു പിടിക്കുകയാണ്. ഇതുവരെ ജില്ലയില്‍ വയറിളക്കം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച മൂന്നു പേരും വടകര സ്വദേശികളാണ്.
ഓരോ ദിവസവും വയറിളക്കത്തിനു ചികിത്സതേടി വരുന്നവരുടെ എണ്ണം കൂടി വരികയാണ്. ഈ വര്‍ഷം 25,815 പേരാണ് ഇന്നലെ വരെ വയറിളക്കം ബാധിച്ചു ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. വടകര നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വില്ല്യാപ്പള്ളി, ഏറാമല, മണിയൂര്‍ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വയറിളക്കത്തിനു ചികിത്സ തേടിയത്. ഷിഗല്ലെ സോണി എന്ന മാരക രോഗാണുവാണ് ഇതില്‍ ഇരിങ്ങല്‍ സ്വദേശിയായ കുട്ടിയുടെ മരണത്തിനിടയാക്കിയത്. ഭക്ഷണത്തിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇതു ശരീരത്തില്‍ പ്രവേശിച്ചാല്‍ പെട്ടെന്നു വ്യാപിക്കുകയും തലച്ചോറിലെത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ഭക്ഷണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടകരയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനുള്ള ശ്രമമാണ് ആരോഗ്യവിഭാഗം അധികൃതര്‍ ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ആശാവര്‍ക്കര്‍മാര്‍ വീടുകള്‍ കയറി ജനങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. വാര്‍ഡുകളിലെ ജനപ്രതിനിധികളെയും വിവിധ സംഘടനാ ഭാരവാഹികളെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.
പകര്‍ച്ചപ്പനി ബാധിച്ചും നിരവധി പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ജില്ലയുടെ മലയോരമേഖലയിലാണു പകര്‍ച്ചപ്പനി വ്യാപകം. ഈ ആഴ്ച മാത്രം 5,337 പേര്‍ പകര്‍ച്ചപ്പനി ബാധിച്ചു ചികിത്സ തേടി. പ്രതിരോധബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാണെങ്കിലും മുക്കം, പുതുപ്പാടി, തിരുവമ്പാടി, താമരശ്ശേരി മേഖലകളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ഇന്നലെ മാത്രം 22 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി. ഇതില്‍ കൂടുതല്‍ പേരും മലയോര പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ്.
എലിപ്പനിയും ടൈഫോയ്ഡും വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും നഗരപരിധിയിലെ തീരദേശമേഖലയില്‍ നിന്നു മലേറിയ ഭീതി ഒഴിഞ്ഞിട്ടില്ല. ഇതുവരെ ആറു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago