കുടുംബ സഹായം നല്കി
ചാവക്കാട്: അര്‍ബുദ രോഗം ബാധിച്ച് മരിച്ച ആദ്യകാല ക്രിക്കറ്റ് കളിക്കാരനും കലാകാരനുമായ വേണുഗോപാലല്‍ കുടുംബ സഹായ നിധിയിലേക്ക് എം.സി.സി ക്ലബ് ഒരു ലക്ഷം രൂപ നല്കി.
പഴയ കാല ക്രിക്കറ്റ് കളിക്കാരുടെ സംഘടനയായ എം.സി.സി ക്ലബ്ബ് ക്രിക്കറ്റ് ഫോര്‍ ചാരിറ്റിയാണ് ഒരു ലക്ഷം രൂപ സമാഹരിച്ച് നല്‍കിയത്. ഭാര്യയും 10 വയസ്സു കുട്ടിയും അടങ്ങുന്നതാണ് വേണുഗോപാലിന്റെ കുടുംബം വാടക വീട്ടിലാണ് താമസം. ഇത് കണക്കിലെടുത്താണ് വേണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സുഹൃത്തുകളും നാട്ടുകാരും ചേര്‍ന്ന് വേണുഗോപാല്‍ കുടുംബ സഹായ നിധി രൂപീകരിച്ചത്.
ചാവക്കാട് നടന്ന ചടങ്ങില്‍ വേണുവിന്റെ മകന് ശിവകൃഷ്ണന്‍ ചാവക്കാട് എ.എസ്.ഐ അനില്‍ മാത്യൂ ചെക്ക് കൈമാറി. ക്ലബ്ബ് പ്രസിഡന്റ് കബീര്‍ താഴത്ത്, ദേവാനന്ദന്, സജീവ് ശിവജി, കെ.വി സത്താര്‍, റാഫി എം.കെ, നിയാസ്.ടി.എച്ച്, ഗിരിഷ് സി.ജി, ജോബി വി.എസ്, നാസര്‍ കെ.വി, സുമേഷ് കുമാര്‍, സജീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."