ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി
കുന്നംകുളം: കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി. ഇന്ന് രാവിലെ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനത്തിലാണ് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്.
നഗരമധ്യത്തിലെ ബ്രൈറ്റ്,പ്ലാസ,നാഗാസ് തുടങ്ങീ ആഡംബര ഹോട്ടലുകള്‍ ഉള്‍പ്പടെ ആറോളം ഹോട്ടലുകളിലാണ് പരിശോധന നടന്നത്. പഴകിയ ഇറച്ചിവിഭവങ്ങള്‍, റൈസ് വിഭവങ്ങള്‍, നൂഡില്‍സ്, തുടങ്ങി വിവിധ തരം വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴകിയ ഭക്ഷണങ്ങളാണ് ഇവയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകളില്‍ നിന്ന് നഗരസഭ പിഴ ഈടാക്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ അബ്ദുല്‍ നാസര്‍, ശ്രീനിവാസന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സജീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."