HOME
DETAILS

പരിസ്ഥിതി സൗഹൃദ ബജറ്റ്

  
backup
March 15 2017 | 19:03 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

തൃശൂര്‍: പരിസ്ഥിതി സൗഹൃദ ഹരിത ക്ഷേത്രം പദ്ധതിക്ക് മുന്‍ഗണന നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്  2017-2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 185.22 കോടി വരവും 181.01 കോടി ചിലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ക്ഷേത്രഭൂമികള്‍ ഹരിതാഭമാക്കുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും, ജലസ്രേതസ്സുകള്‍ നിലനിര്‍ത്തുന്നതിനും ഹരിതക്ഷേത്രം പദ്ധതി, വാണിജ്യ പ്രാധാന്യമുള്ള ദേവസ്വം സ്ഥലങ്ങളില്‍ ആധുനിക രീതിയിലുള്ള ഷോപ്പിങ്ങ് മാളുകള്‍, കല്യാണമണ്ഡപങ്ങള്‍, കൈലാസം ഷോപ്പിങ്ങ് ക്ലോപ്ലക്‌സിന്റെ ആദ്യഘട്ടത്തിന്റെ രണ്ടാം ഭാഗം നിര്‍മാണം, തൃശൂര്‍ ശ്രീവടുക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തിന്റെ സമ്പൂര്‍ണ സൗന്ദര്യവല്‍ക്കരണം, ക്ഷേത്രങ്ങളോടനുബന്ധിച്ച് ശാന്തിമഠങ്ങളും, ശൗചാലയങ്ങളും നിര്‍മിക്കുക,  ഭക്തജനങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ വെച്ച് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, നിര്‍ദ്ധരരായ ഭക്തജനങ്ങള്‍ക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ ധനസഹായം, ജിര്‍ണ്ണാവസ്ഥയിലുള്ള ക്ഷേത്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നവീകരണ ജോലികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണം, സൗരോര്‍ജ്ജ പദ്ധതി, ക്ഷേത്ര കലാവിദ്യാപീഠം, ക്ഷേത്ര ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീബേഴ്‌സ്‌മെന്റ്, ക്ഷേത്ര സാംസ്‌ക്കാരിക മ്യൂസിയം, ശുചിത്വമിഷനുമായി ബന്ധപ്പെട്ട് മേജര്‍ ക്ഷേത്രങ്ങളില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ചോറ്റാനിക്കര, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പെരുവന്‍മല ക്ഷേത്രത്തോടനുബന്ധിച്ചുള്ള 40 ഏക്കറോളം വരുന്ന ഭൂമിയില്‍ പില്‍ഗ്രിം ടൂറിസം, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വകുപ്പിലെ 7 ക്ഷേത്രങ്ങളില്‍ ശബരിമല ഇടത്താവളം തുടങ്ങിവയാണ് പ്രധാന പദ്ധതികള്‍.
പ്രസിഡന്റ് ഡോ.എം കെ സുദര്‍ശന്‍ അധ്യക്ഷനായി. കെ എന്‍ ഉണ്ണികൃഷ്ണന്‍,  അഡ്വ. ടി.എന്‍ അരുണ്‍കുമാര്‍, സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷ്ണര്‍ ആര്‍ ഹരി, സെക്രട്ടറി വി .എ ഷീജ, കെ രാമചന്ദ്രന്‍, എക്‌സിക്യൂട്ടീവ് എന്‍ജനീയര്‍ കെ .കെ മനോജ്, പി.വി സുജാതഭായ്, പി രാജേന്ദ്രപ്രസാദ്, പി.വി മായ, അസിസ്റ്റന്റ് ഇ .കെ മനോജ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  6 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  19 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  26 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago