അവതാര്‍ ഗോള്‍ഡ് തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തൃശൂര്‍: മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം 600 ല്‍പരം നിക്ഷേപകരില്‍നിന്നും 150 കോടി രൂപ തട്ടിയെടുത്ത സംഭവം പൊലിസിലെ ഒരു പ്രത്യേക സെല്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍. അന്വേഷണത്തില്‍ കഴിവ് തെളിയിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കീഴിലാവണം സെല്‍ രൂപീകരിക്കേണ്ടത്. അല്ലെങ്കില്‍ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊലിസ് സൂപ്രണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥനെ കേസന്വേഷണം ഏല്‍പിക്കണമെന്നും കമ്മീഷന്‍ അംഗം കെ. മേഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും സംസ്ഥാന പൊലിസ് മേധാവിക്കുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. കോടികണക്കിന് രൂപ തട്ടിയെടുത്ത ശേഷം എതിര്‍കക്ഷികള്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി അബൂബക്കര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ് . നിക്ഷേപകര്‍ ആത്മഹത്യ ചെയ്തിട്ടും പൊലിസ് പരാതി സ്വീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. പെരുമ്പാവൂര്‍ പൊലിസ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി. കമ്മീഷനില്‍ റിപ്പോര്‍ട്ട് ഫയല്‍ചെയ്തിരുന്നു. അബ്ദുള്ള , ഫൗസിയ , ഫാരിസ് എന്നിവര്‍ക്കെതിരെക്രൈം 297916 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു . കളമശ്ശേരി , തൃശൂര്‍ ഈസ്റ്റ്് പൊലിസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുംമൂന്നും പ്രതികള്‍ വിദേശത്ത് കടന്നതായും റിപ്പോര്‍ട്ടിലുണ്ട്.
നിരവധി സാധാരണക്കാരുടെ ജീവിത കാലയളവിലെ അധ്വാനത്തിന്റെ ഫലമാണ് പ്രതികള്‍ കൈക്കലാക്കിയതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ കേസുകള്‍ വ്യാപിച്ചു കിടക്കുകയാണ്. പ്രതികളില്‍ ചിലര്‍ക്കുളള വിദേശബന്ധം രണ്ടും മൂന്നും പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ നിന്നും വ്യക്തമാണ്. ചില സ്‌റ്റേഷനുകളില്‍ പരാതി സ്വീകരിക്കാന്‍ പൊലിസ് തയ്യാറാകുന്നില്ലെന്നത് ഗൗരവതരമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. അവതാര്‍തട്ടിപ്പ് സംബന്ധിച്ച ലഭിക്കുന്ന മറ്റ് കേസുകളും പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."