വ്യാജ ആത്മീയത സമുദായത്ത ചൂഷണം ചെയ്യുന്നു: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
പാലക്കാട് : വ്യാജ ആത്മീയത സമുദായത്തെ ചൂഷണം ചെയ്യുന്നുവെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമുദായത്തിന്റെ ആതമീയ ചിന്തയെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിമ്പ പള്ളിപ്പടി എം.ഐ.എസ് ഹാളില്‍ സമസ്ത സാരഥികള്‍ക്കു നല്‍കിയ സ്വീകരണ സമ്മേളനവും ത്വരീഖത്ത് പഠന ക്ലാസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ചൂഷണം ലക്ഷ്യമാക്കി വിശ്വാസികളുടെ ആത്മീയ ചിന്തയെ ദുരുപയോഗം ചെയ്യുന്ന വ്യാജന്മാരെ പ്രതിരോധിച്ചത് സമസ്തയാണെന്നും സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. വ്യാജ ആത്മീയതയെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതിനായി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയപുരുഷന്മാരെ അനുദാവനം ചെയ്യുന്നവര്‍ അവരുടെ പൂര്‍വ്വികരുടെ വഴികളില്‍ നിന്നും വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം.
വിദ്യാഭ്യാസമില്ലാത്തവരിലാണ് ആത്മീയ ചൂഷണം കൂടുതല്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് പ്രാഥമിക മതവിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയും പള്ളി, ദര്‍സ്, അറബിക് കോളജുകളിലൂടെ മതവിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലവാരം ഉണ്ടാക്കാന്‍ സമസ്ത ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലാണ് ആത്മീയ വ്യാജന്മാരെ പ്രതിരോധിക്കാന്‍ സമസ്തക്ക് കഴിഞ്ഞതെന്നും തങ്ങള്‍ വിശദീകരിച്ചു. കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനായി.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ വിഷയാവതരണം നടത്തി. സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, സി.പി. ബാപ്പുമുസ്‌ലിയാര്‍, പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, സി. മുഹമ്മദലി ഫൈസി, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, സി. മുഹമ്മദ് കുട്ടി ഫൈസി, ജി.എം. സലാഹുദ്ദീന്‍ ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഇ.വി ഖാജാ ദാരിമി, യൂസുഫ് പാലക്കല്‍, ബീരാന്‍ ഹാജി പൊട്ടച്ചിറ, കീഴാടയില്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍, ശമീര്‍ ഫൈസി കോട്ടോപ്പാടം, സമദ് മാസ്റ്റര്‍ പൈലിപ്പുറം, ബീരാന്‍ ഹാജി വല്ലപ്പുഴ, വി.എന്‍.എ.റസാഖ്, സൈതലവി ഹാജി സംബന്ധിച്ചു. ഇ.അലവി ഫൈസി കുളപ്പറമ്പ് സ്വാഗതം പറഞ്ഞു. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമയില്‍ നിന്നും ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തിയാക്കിയ ആദ്യ ഹാഫിളിനുള്ള ഉപഹാര സമര്‍പ്പണം സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."