HOME
DETAILS

പിണറായി കൂട്ടക്കൊല: നിര്‍ണായക എസ്.എം.എസ് പൊലിസിന് ലഭിച്ചു

  
backup
May 10 2018 | 19:05 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

തലശ്ശേരി: മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(28)യെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 21 വരെ റിമാന്‍ഡ് ചെയ്തു. സൗമ്യ ഉപയോഗിച്ച ഫോണ്‍ പരിശോധനയില്‍ നിന്നും നിര്‍ണായക വിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. മകള്‍ ഐശ്വര്യ മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് സൗമ്യ കാമുകനയച്ച ഒരു എസ്.എം.എസ് സന്ദേശം അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവായി ലഭിച്ചിട്ടുണ്ട്. എനിക്ക് അച്ഛനെയും അമ്മയെയും മകളെയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്. മനസിന് വല്ലാത്ത വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കണമെന്നുണ്ട്'എന്നായിരുന്നു സന്ദേശം.
മാതാപിതാക്കളെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കുറ്റത്തിന് നേരത്തെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്ന സൗമ്യ മകള്‍ ഐശ്വര്യയെ(8) കൂടി സമാന രീതിയില്‍ കൊലപ്പെടുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ വൈകിട്ടാണ് തിരികെ ഹാജരാക്കിയത്. അഞ്ച് മൊബൈല്‍ ഫോണും ഏഴ് സിംകാര്‍ഡുകളും പ്രതി ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൊബൈല്‍ ഫോണില്‍ ഒന്ന് കാമുകനായ യുവാവ് പ്രണയസമ്മാനമായി നല്‍കിയതാണെന്ന് സൗമ്യ പൊലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാവരെയും കൊന്നത് താന്‍ ഒറ്റയ്ക്കാണെന്നാണ് സൗമ്യ ആവര്‍ത്തിക്കുന്നത്. ജാമ്യം വേണ്ടെന്നാണ് നിലപാട്. എങ്കിലും നിയമ സഹായത്തിനായി ഒരു വനിതാ അഭിഭാഷകയെ കോടതി അനുവദിച്ചിട്ടുണ്ട്. ഇതിനിടെ കാഞ്ഞങ്ങാട്ടുകാരനായ ഒരു അഭിഭാഷകന്‍ സൗമ്യയുടെ കേസ് ഏറ്റെടുക്കാന്‍ തയാറായി കോടതിയെ സമീപിച്ചുവെങ്കിലും അനുവദിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago