HOME
DETAILS
MAL
ഫലപ്രഖ്യാപനം പാടില്ലെന്ന് കോടതി
backup
May 10 2018 | 19:05 PM
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.
വോട്ടെടുപ്പ് സുതാര്യമായി നടത്താനും നിര്‍ദേശിച്ചു. 20,000 സീറ്റുകളിലെ ഫലപ്രഖ്യാപനമാണ് തടഞ്ഞിരിക്കുന്നത്. എതിരില്ലാതെ ഇ മെയില്‍ വഴി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളും ഇതില്‍ പെടും. ബംഗാളില്‍ 20076 സീറ്റുകളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല.
നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ എതിര്‍ സ്ഥാനാര്‍ഥികളെ വിരട്ടിവിട്ടതായും ആക്ഷേപമുയര്‍ന്നിരുന്നു. 14നാണ് ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."