HOME
DETAILS
MAL
ജാമിഅ മില്ലിയയിലും സംഘര്‍ഷത്തിന് ശ്രമം
backup
May 10 2018 | 19:05 PM
ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം സര്‍വകലാശാലയ്ക്കു പിന്നാലെ ജാമിഅ മില്ലിയയിലും മുഹമ്മദ് അലി ജിന്നയുടെ പേരില്‍ സംഘര്‍ഷത്തിന് സംഘ്പരിവാര്‍ ശ്രമം. ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കാംപസില്‍ കടന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. ജിന്ന ആരാധകര്‍ രാജ്യം വിടുക, ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത് ഹിന്ദുസ്ഥാനില്‍ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പരീക്ഷ നടക്കുന്നതിനിടെയാണ് ആര്.എസ്.എസ് പ്രവര്‍ത്തകനും ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥിയുമായ രാഹുല്‍ തിവാരിയുടെ നേതൃത്വത്തില്‍ സംഘമെത്തിയത്. ജിന്ന ആരാധകരെ അടിക്കുമെന്ന് ഇയാള്‍ നവമാധ്യമത്തിലൂടെ ഭീഷണിയുയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."