HOME
DETAILS

ചരിത്രമെഴുതി മഹാതീര്‍ മുഹമ്മദ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

  
backup
May 10 2018 | 19:05 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81

 

ക്വലാലംപൂര്‍: സ്വതന്ത്ര മലേഷ്യയില്‍ പുതിയ ചരിത്രം രചിച്ച് മലേഷ്യയുടെ ഏഴാം പ്രധാനമന്ത്രിയായി മഹാതീര്‍ മുഹമ്മദ് ചുമതലയേറ്റു. 1957 മുതല്‍ ബാരിസന്‍ നാഷനല്‍ ഭരിക്കുന്ന മലേഷ്യയില്‍ 61 വര്‍ഷത്തിനിടെയുണ്ടാവുന്ന ആദ്യത്തെ ഭരണ മാറ്റമാണ് 92 കാരനും മുന്‍ പ്രധാനമന്ത്രിയുമായ മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പനിലൂടെ സംഭവിച്ചത്.
ഇതോടെ ആധുനിക മലേഷ്യയുടെ പിതാവെന്ന പേരില്‍ അറിയപ്പെടുന്ന മഹാതീര്‍ ലോകത്തില്‍ ഏറ്റവും പ്രായമേറിയ ഭരണാധികാരിയെന്ന നേട്ടവും കരസ്ഥമാക്കി. ബുധനാഴ്ച 222പാര്‍ലമെന്റ് സീറ്റുകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 113 സീറ്റുകള്‍ നേടിയാണ് പ്രതിപക്ഷമായ പകാതന്‍ ഹാരപ്പന്‍ ഞെട്ടിക്കുന്ന വിജയം നേടിയത്. പ്രധാനമന്ത്രി നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിക്ക് 79 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
ഏറ്റവും കൂടുതല്‍ കാലം മലേഷ്യന്‍ പ്രധാനമന്ത്രിയെന്ന നേട്ടമുള്ള മഹാതീര്‍ മുഹമ്മദിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ക്വലാലംപൂരിലെ ഇസ്താന നെഗാരി പാലസിന്റെ പുറത്ത് നിന്ന് കരഘോഷത്തോടെയാണ് അനുയായികള്‍ ആഘോഷിച്ചത്. രാജ്യത്തെ പരമാധികാരിയായ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
2003ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന മഹാതീര്‍ മുഹമ്മദ് തന്റെ പാര്‍ട്ടിയായ ബാരിസന്‍ നാഷനലില്‍ നിന്ന് 2016ല്‍ രാജിവച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നത്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് നിലവില്‍ ജയിലിലുള്ള മുന്‍ ഉപപ്രധാനമന്ത്രിയായ അന്‍വര്‍ ഇബ്രാഹിമിന്റെ പാര്‍ട്ടിയുമായി ചേര്‍ന്നാണ് മഹാതീര്‍ മുഹമ്മദ് മത്സരിച്ചത്.
2008 മുതല്‍ അധികാരത്തിലുള്ള നജീബ് റസാഖിന്റെ സര്‍ക്കാരിനെതിരേ അഴിമതി ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. കൂടാതെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസുകള്‍ ചുമത്തി ജയിലിലടച്ചിരുന്നു. നിലവില്‍ അഞ്ച് വര്‍ഷത്തോളംതടവിന് വിധിച്ചിരിക്കുന്ന അന്‍വര്‍ ഇബ്രാഹിമിനെിരേയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമുണ്ട്.
തന്റെ ഭരണത്തില്‍ നജീബ് റസാഖിനെതിരേ പ്രതികാര നടപടികളൊന്നുമുണ്ടാവില്ലെന്നും രാജ്യത്ത് നീതി നിയമ സംവിധാനങ്ങള്‍ പുനസ്ഥാപിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഹാതീറിന്റെ വരവോടെ മലേഷ്യയുടെ ഭാവിയില്‍ വളരെയധികം പ്രതീക്ഷകളുണ്ടെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗം ഫഹ്മി ഫാസില്‍ പറഞ്ഞു. പകാതന്‍ ഹാരപ്പന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സന്തോഷത്തോടെ കരയുന്ന നിരവധി പേരെ കണ്ടുവെന്നും യാഥാര്‍ഥത്തില്‍ മലേഷ്യ മാറാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. 1981 മുതല്‍ 2003 വരെ 22 വര്‍ഷം മലേഷ്യയുടെ പ്രധാനമന്ത്രിയായ മഹാതീര്‍ മുഹമ്മദ് ഏഷ്യയിലെ പ്രബല ശക്തിയായി രാജ്യത്തെ മാറ്റിയെടുത്തു. സാമ്പത്തികമായ വന്‍പുരോഗതിയാണ് ഇക്കാലയളവില്‍ രാജ്യത്തിനുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago