HOME
DETAILS
MAL
കെനിയയില്‍ ഡാം തകര്‍ന്നു; 41 മരണം
backup
May 10 2018 | 19:05 PM
നൈറോബി: കെനിയയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഡാം തകര്‍ന്ന് 41 പേര് മരിച്ചു. നിരവധി വീടുകള്‍ ഒലിച്ചുപോയി. തലസ്ഥാനമായ നൈറോബിയില്‍ നിന്ന് 190 കി.മീറ്റര്‍ അകലെയുള്ള സോലായി നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. കൃഷിയിടത്തിന് സമീപമുള്ള ഡാമാണ് തകര്‍ന്നത്. ചളിയില്‍ കുടുങ്ങിയാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പേരും മരിച്ചതെന്ന് റെഡ്ക്രോസ് അറിയിച്ചു.
2,000 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. അപകടത്തെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശക്തമായ വരള്‍ച്ചക്ക് ശേഷം കെനിയയില്‍ ശക്തമായ മഴയാണിപ്പോള്‍. ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."