ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടാവണമെന്ന്
പാലക്കാട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടായാല്‍ മാത്രമേ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സേവനാവകാശ നിയമത്തെപ്പറ്റി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് . സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നതിനുവേണ്ടിയുള്ളതാണ് സേവനാവകാശനിയമം.ഈ നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പൊതുജനസേവനത്തിനുള്ളതാണ് നിയമമെന്നും അവകാശ സംരക്ഷണത്തിന് വേണ്ടിയാണ് നിയമം നടപ്പാക്കിയതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി സേവനാവകാശ നിയമം ദുരുപയോഗം ചെയ്യരുതെന്നും നിയമത്തിലൂടെ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ഇടപെടലുകളാണ് പൊതുജനങ്ങള്‍ ചെയ്യേണ്ടെതെന്നും പ്രസിഡന്റ് പറഞ്ഞു.
സ്‌നേഹത്തോടെയുള്ള ആശയവിനിമയം പലപ്രശ്‌നങ്ങളും പരിഹരിക്കുമെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
സേവനാവകാശനിയമവും വിവരാവകാശനിയമവും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സഹായകരമാണെന്ന് സെമിനാറിന് നേതൃത്വം നല്‍കിയ ഐ.എം.ജി ഫാക്കല്‍റ്റി ലളിത് ബാബു പറഞ്ഞു.
നിയമങ്ങള്‍ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണ്. സേവനാവകാശത്തിലൂടെ ഭരണനിര്‍വഹണസംവിധാനവും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ സാധിക്കും. നിയമത്തിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി മറുപടി നല്‍കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കാം.
വിവരാവകാശ നിയമം പോലെ തന്നെ സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്യോഗസ്ഥരെ ഓരോ ഓഫീസിലും നിയോഗിച്ചിട്ടുണ്ട്. നിയുക്ത ഉദ്യോഗസ്ഥന്റെ (ഡെസിഗ്നേറ്റഡ് ഓഫിസര്‍) ചുമതല, ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍,അപേക്ഷയ്ക്ക് രശീത് നല്‍കല്‍, മറുപടി നല്‍കുന്നതിന് നിശ്ചിത സമയപരിധി, സേവനം നല്‍കാനാവുന്നില്ലെങ്കില്‍ അപേക്ഷകന് രേഖാമൂലമുള്ള അറിയിപ്പ് എന്നിവയെ സംബന്ധിച്ച് ക്ലാസില്‍ വിശദീകരിച്ചു.
ന്യായമായ കാരണങ്ങളില്ലാതെ സേവനം നല്‍കാതിരിക്കുകയോ സേവനം നിശ്ചിത സമയത്തിനകം നല്‍കാതിരിക്കുകയോ ചെയ്താല്‍ നിയുക്ത ഓഫീസറില്‍ നിന്നും 500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. അപ്പീല്‍ അധികാരി നടപടികള്‍ വൈകിപ്പിച്ചാലും പിഴയും അച്ചടക്കനടപടിയുണ്ടാവും.
സര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും കൃത്യസമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സേവനാവകാശനിയമത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭകുമാരി, ജില്ലാ സാക്ഷരതാ മിഷന്‍ അസി.കോഡിനേറ്റര്‍ വി.ശാസ്തപ്രസാദ്, യുവജനക്ഷേമ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫിസര്‍ സി.ടി. സബിത, പേരൂര്‍ രാജഗോപാലന്‍, അസി.ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആര്‍.അജയഘോഷ് സംസാരിച്ചു.
സാക്ഷരതാ പ്രേരക്മാര്‍, നെഹ്‌റു യുവകേന്ദ്ര-യുവജനക്ഷേമ ബോര്‍ഡ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബ് അംഗങ്ങള്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."